Categories
കോവിഡ് മാനദണ്ഡം ലംഘിച്ച് നടത്തിയ നിശാപാര്‍ട്ടിക്ക് എതിരെ വ്യാപക പരാതി; ലഹരി വസ്തുക്കള്‍ വിതരണം ചെയ്‌തോ എന്നത് സംശയം; കണ്ണടച്ച് മൗനാനുവാദം നല്കാൻ ശ്രമിച്ച പോലീസിന് സംഭവം തലവേദനയായത് ഇങ്ങനെ
Trending News
തിരുവനന്തപുരം: ക്രിസ്മസ് ദിനത്തില്‍ കോവിഡ് മാനദണ്ഡം ലംഘിച്ച് വന്‍ നിശാപാര്‍ട്ടി സംഘടിപ്പിച്ച സംഭവം ഇപ്പോൾ പൊലീസിന് തന്നെ തവേദനയായി മാറി. തിരുവനന്തപുരത്ത് നടന്ന നിശാപാര്‍ട്ടിയിൽ ആയിരത്തിലധികം പേര് പങ്കടുത്തു എന്നാണ് പറയുന്നത്. 13 മണിക്കൂര്‍ നീണ്ട പരിപാടിയായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. സംഭവത്തില്‍ പൊഴിയൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Also Read
ഡി.ജെ പാര്‍ട്ടിക്ക് എതിരെ പരാതികൾ ഉയർന്നതോടെയാണ് പൊഴിയൂര്‍ പോലീസ് കേസെടുത്തത്. ഫ്രീക്ക്‌സ് എന്ന ഒരു ക്ലബ്ബാണ് ഡി.ജെ പാര്‍ട്ടി നടത്തിയതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി നടന്ന പാര്‍ട്ടി പുലരും വരെ നീണ്ടു നിന്നതായും പരാതിയുണ്ട്. സംഭവത്തില്‍ സംഘാടകര്‍ക്കും കണ്ടാലറിയുന്ന മുന്നൂറിലേറെ പേര്‍ക്കുമെതിരെ കേസെടുത്തതായും പോലീസ് അറിയിച്ചു.
ബീച്ചില്‍ തുറന്ന സ്ഥലത്ത് സംഘടിപ്പിച്ച പരിപാടി ആയിരുന്നിട്ടും പോലീസ് ഇക്കാര്യത്തില്‍ ഇടപെട്ടിരുന്നില്ല എന്നാണ് ആരോപണം. പാര്‍ട്ടി അവസാനിച്ച് മണിക്കൂറുകള്‍ കഴിഞ്ഞ് വിവിധ ഭാഗങ്ങളില്‍നിന്ന് പരാതി ഉയര്‍ന്നതോടെയാണ് പോലീസ് കേസെടുത്തത്. ഇതിൽ ദുരൂഹത ഉയർന്നു. ലഹരി വസ്തുക്കള്‍ പാര്‍ട്ടിയില്‍ വിതരണം ചെയ്തിട്ടുണ്ടോ എന്ന സംശയവും ഉയർന്നിട്ടുണ്ട്.
Sorry, there was a YouTube error.