Categories
കൊറോണ…ലോക്ക് ഡൗണ്‍; നടി ഉത്തര ഉണ്ണിയുടെ വിവാഹം മാറ്റിവെക്കുന്നു
എന്നാല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അമ്പലത്തില്‍ വച്ച് വിവാഹം നടത്താനാകില്ല. കാര്യങ്ങള്‍ പഴയപടിയാകുന്നത് വരെ കാത്തിരിക്കുന്നു.
Trending News
രാജ്യമാകെ കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ നടി ഉത്തര ഉണ്ണിയുടെ വിവാഹം മാറ്റി വയ്ക്കുന്നു. ഇനി കൊറോണ ഭീതി വിട്ടൊഴിഞ്ഞതിന് ശേഷം മാത്രമേ വിവാഹം നടത്തൂ എന്ന് ഉത്തര ഉണ്ണി വ്യക്തമാക്കി. ഏപ്രില്‍ മാസത്തിലാണ് ഉത്തരയുടെയും ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന നിതേഷിന്‍റെയും വിവാഹം നിശ്ചയിച്ചിരുന്നത്.
Also Read
തീരുമാനിച്ചുറപ്പിച്ചിരുന്ന ദിവസത്തില്‍ തന്നെ പരമ്പരാഗത ആചാര പ്രകാരമുള്ള താലികെട്ട് നടത്തുമെന്നായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അമ്പലത്തില്‍ വച്ച് വിവാഹം നടത്താനാകില്ല. കാര്യങ്ങള്‍ പഴയപടിയാകുന്നത് വരെ കാത്തിരിക്കുന്നു. അതിനാല്‍ ആഗസ്റ്റ് മാസത്തിലായിരിക്കും വിവാഹം നടക്കുക- ഉത്തര പറയുന്നു.
Sorry, there was a YouTube error.