Categories
news

മൃഗങ്ങളിലേക്കും കൊറോണ വ്യാപിക്കുന്നു; ന്യൂയോര്‍ക്കില്‍ മൃഗശാലയിലെ കടുവയിലും കൊറോണ ബാധ സ്ഥിരീകരിച്ചു

അമേരിക്കയില്‍ ഇത്തരത്തില്‍ മൃഗങ്ങളിലേക്ക് വൈറസ് പടര്‍ന്ന ആദ്യത്തെ സംഭവമാണ് ഇത്. ‌ മാര്‍ച്ച് 27നാണ് നാദിയ എന്ന കടുവ രോഗലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയത്

മനുഷ്യന് പിന്നാലെ മൃഗങ്ങളിലേക്കും കൊറോണ വൈറസ് ബാധ. ന്യൂയോര്‍ക്കിലെ ബ്രോണ്‍ക്സ് മൃഗശാലയില്‍ പാര്‍പ്പിച്ചിരിക്കുന്ന കടുവയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചുവെന്നതാണ് അമേരിക്കയില്‍ നിന്ന് വരുന്ന വാര്‍ത്ത. അമേരിക്കയില്‍ ഇത്തരത്തില്‍ മൃഗങ്ങളിലേക്ക് വൈറസ് പടര്‍ന്ന ആദ്യത്തെ സംഭവമാണ് ഇത്. ‌ മാര്‍ച്ച് 27നാണ് നാദിയ എന്ന കടുവ രോഗലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയത്.

ന്യൂയോര്‍ക്കില്‍ കൊറോണ വൈറസ് ക്രമാതീതമായി വര്‍ദ്ധി ച്ചതോടെ മാര്‍ച്ച് 17മുതല്‍ മൃഗശാലയില്‍ സന്ദര്‍ശകരെ അനുവദിക്കുന്നുണ്ടായിരുന്നില്ല. നാലുവയസുള്ള മലയന്‍ പെണ്‍ കടുവയിലാണ് വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. അതേസമയം മൃഗശാല അധികൃതരെ ആശങ്കയിലാക്കി മറ്റ് മൂന്ന് കടുവകളിലും മൂന്ന് ആഫ്രിക്കന്‍ പുലികളിലും രോഗലക്ഷണം പ്രകടമായിട്ടുണ്ട്‌. കടുവയിലേക്ക് രോഗം പകര്‍ന്നത്‌ മൃഗശാല ജീവനക്കാരില്‍ നിന്നാകാമെന്നാണ് നിഗമനം.

കടുവയില്‍ രോഗം സ്ഥിരീകരിച്ചതോടെ മൃഗങ്ങളെ പരിചരിക്കുന്നവര്‍ക്ക് അധികൃതര്‍ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ ചൈനയിലെ വളര്‍ത്ത് പൂച്ചകളില്‍ രോഗം സ്ഥിരീകരിച്ചത് വാര്‍ത്തയായിരുന്നു. ഒരുമിച്ച്‌ പാര്‍പ്പിക്കുന്ന പൂച്ചകളില്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് രോഗം പകരുമെന്നും തെളിഞ്ഞിരിന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *