Categories
കോവിഡ് രോഗാണുക്കള്‍ ആറടിയിലേറെ അകലേക്ക് സഞ്ചരിക്കും; വായുവിലൂടെ പടരുന്നതിന് കൂടുതൽ തെളിവുകളുണ്ടെന്ന് അമേരിക്കന്‍ പഠനം
പുതിയ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ ശിപാർശ ചെയ്തുള്ള കരട് ഏജൻസിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പോസ്റ്റ് ചെയ്തത് തെറ്റാണ്.
Trending News
കോവിഡ് വായുവിലൂടെ പടരുന്നതിന് കൂടുതൽ തെളിവുകളുണ്ടെന്ന് കാണിച്ച് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയതിൽ തെറ്റുണ്ടെന്ന് കാണിച്ച് സെന്റെഴ്സ് ഫോർ ഡിസീസ് കണ്ട്രോൾ ആന്റ് പ്രിവൻഷൻ (സി. ഡി. സി). ഓണ്‍ലൈനിൽ പോസ്റ്റ് ചെയ്ത മാർഗ്ഗനിർദ്ദേശങ്ങളിലാണ് തെറ്റുണ്ടെന്ന് സി.ഡി.സി അറിയിച്ചത്.
Also Read
പുതിയ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ ശിപാർശ ചെയ്തുള്ള കരട് ഏജൻസിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പോസ്റ്റ് ചെയ്തത് തെറ്റാണെന്നും വായുവിലൂടെ വൈറസ് പടരുന്നത് സംബന്ധിച്ച ശുപാർശകൾ സി.ഡി.സി അപ്ഡേറ്റ് ചെയ്യുന്നുവെന്നാണ് കഴിഞ്ഞ ദിവസം അറിയിച്ചത്.
കോവിഡ് വൈറസ് വായുവിൽ എത്രനേരം നിലനിൽക്കും, ആരെങ്കിലും തുമ്മുകയോ ചുമക്കുകയോ ചെയ്തതിന് ശേഷം വൈറസിന് എത്ര ദൂരം വരെ സഞ്ചരിക്കാനാവും തുടങ്ങിയ കാര്യങ്ങളെല്ലാം കോവിഡ് വ്യാപനത്തിന്റെ തുടക്കം മുതൽ വലിയ ഊഹങ്ങൾക്ക് വിധേയമായിരുന്നു.
തുമ്മുകയോ ചുമക്കുകയോ ചെയ്യുന്പോഴുള്ള തുള്ളികൾ വായുവിൽ നിൽക്കുകയും മറ്റുള്ളവർ ശ്വസിക്കുകയും ചെയ്യുമെന്നും ആറടിയിലേറെ യാത്ര ചെയ്യുകയും വായു സഞ്ചാരമില്ലാത്ത അകത്തളങ്ങളിൽ അപകട സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നതായാണ് സി.ഡി.സി വെള്ളിയാഴ്ചത്തെ പോസ്റ്റിൽ പറയുന്നത്. സി.ഡി.സിയുടെ പുതിയ മാർഗനിർദ്ദേശങ്ങളെ കുറിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെ പോസ്റ്റ് നീക്കം ചെയ്യുകയായിരുന്നു. സി.ഡി.സിയുടെ പുതിയ നടപടിയെ കുറിച്ചും വൈറ്റ്ഹൗസ് പ്രതികരിച്ചിട്ടില്ല.
Sorry, there was a YouTube error.