Categories
news

ഇപ്പോള്‍ നടക്കുന്നത് കൊവിഡിന്‍റെ രണ്ടാംഘട്ട വ്യാപനം; നിസ്സാരമായി കാണരുത്, അതീവ ജാഗ്രത പുലര്‍ത്തണം, ഇല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് മന്ത്രി ശൈലജ ടീച്ചർ

ജാഗ്രത കൈവിട്ടാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകും. ശ്രദ്ധക്കുറവുണ്ടായാല്‍ പ്രായമായവരിലേക്ക് രോഗം പടരാം. ജീവിതശൈലീ രോഗങ്ങളുള്ളവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം.

സംസ്ഥാനത്ത് കൊവിഡ് സാഹചര്യം രൂക്ഷമെന്ന് ആരോഗ്യ മന്ത്രി കെ. കെ ശൈലജ. ഇപ്പോള്‍ നടക്കുന്നത് കൊവിഡിന്‍റെ രണ്ടാംഘട്ട വ്യാപനമാണെന്നും മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെ മന്ത്രി പറഞ്ഞു. വരും ദിവസങ്ങള്‍ നിര്‍ണായകമാണ്. മരണനിരക്ക് ഉയരാന്‍ സാധ്യതയുണ്ട്.

ജാഗ്രത കൈവിട്ടാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകും. ശ്രദ്ധക്കുറവുണ്ടായാല്‍ പ്രായമായവരിലേക്ക് രോഗം പടരാം. ജീവിതശൈലീ രോഗങ്ങളുള്ളവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം. പലരാജ്യങ്ങളും വീണ്ടും ലോക്ഡൗണിലേക്ക് കടന്നിരിക്കുന്നു, പ്രതിരോധ മരുന്ന് കണ്ടുപിടിക്കുന്നതുവരെ വെല്ലുവിളി തുടരും, മറ്റു സംസ്ഥാനങ്ങളെക്കാള്‍ ജാഗ്രത കൂടുതല്‍ കേരളത്തില്‍ വേണം, ചെറുപ്പക്കാരിലും കോവിഡ് മരണ കാരണമാകുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

വീണ്ടും പൂര്‍ണ അടച്ചു പൂട്ടല്‍ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ ഒരു രീതിയിലും സഹകരിച്ചില്ലെങ്കില്‍ മറ്റ് വഴികള്‍ ഇല്ലാതെ വരുമെന്നും മന്ത്രി കെ. കെ ശൈലജ വ്യക്തമാക്കി.

0Shares

Leave a Reply

Your email address will not be published. Required fields are marked *