Categories
health Kerala local news news

ആറായിരം കടന്ന് സംസ്ഥാനത്തെ കോവിഡ് കേസുകൾ; 60 വയസ്സിന് മുകളിലും 15 വയസ്സിന് താഴെയും രോഗം പടരുന്നു; തുടക്കത്തിലുണ്ടായിരുന്ന ജാഗ്രത മലയാളികൾ കൈവിട്ടു; മരണ നിരക്ക് നാം കാണാതെ പോകരുത്

തിരുവനന്തപുരം: കേരളത്തിലെ കോവിഡ് കേസുകൾ നാൾക്കുനാൾ വർധിക്കുന്നു. ഇന്ന് 6324 പേരിൽ കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 21 മരണമാണ് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തത്. 45919 പേര്‍ ചികിത്സയിലുണ്ട്. സമ്പർക്കം വഴിയാണ് 5321 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഉറവിടം അറിയാത്ത 628 കേസുകളുണ്ട്. സ്ഥിരീകരിച്ചവരില്‍ 105 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 24 മണിക്കൂറില്‍ 54989 സാമ്ബിള്‍ പരിശോധിച്ചതായും 3168 പേര്‍ രോഗമുക്തരായതായും മുഖ്യമന്ത്രി അറിയിച്ചു.

ഏറ്റവും കൂടുതല്‍ രോഗം ഇന്ന് സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയിലാണ്. തിരുവനന്തപുരത്ത് വ്യാപനം മാറ്റമില്ലാതെ തുടരുന്നു. പോസറ്റീവ് ആകുന്നവരില്‍ ഉറവിടം വ്യക്തമല്ലാത്ത നൂറിലേറെ പേര്‍ ഒരോ ദിവസവും കൂടുന്നു. 60 വയസ്സിന് മുകളിലും 15 വയസ്സിന് താഴെയും ഉള്ളവരില്‍ രോഗം പടരുന്നതും കൂടുകയാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *