Trending News
ഭരണസമിതിക്കെതിരെ ഗുരുതര ആരോപണം; കാസർകോട് ജില്ലാ പഞ്ചായത്തിലെ അഴിമതിയും വിവേചനവും അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ്
ഓട്ടോ ഡ്രൈവർ സത്താറിൻ്റെ കുടുംബത്തെ പി.വി അൻവർ സന്ദർശിച്ചു; പ്രതികരണ ശേഷിയില്ലാത്ത കാസർകോട്ടുകാർക്ക് മന്തി തിന്നാനെ നേരമുള്ളൂ എന്ന വിമർശനം; എം.എൽ.എയെ സ്വീകരിക്കാൻ നിരവധിപേർ
മാധ്യമങ്ങൾ പ്രതിപക്ഷത്തിൻ്റെ ധർമ്മം ചെയ്യണം; കാസർഗോഡ് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് സാനു എസ്.പണിക്കർ
റിയാദ് / കുവൈത്ത് സിറ്റി: സൗദിയിലേക്കുള്ള വിമാന സര്‍വിസുകളില്‍ മാറ്റം. കൊവിഡ്-19 (കൊറോണ) ഭീതിയെതുടര്‍ന്ന് പരിശോധനകള്‍ ക്രമീകരിക്കാനാണ് സര്‍വിസ് സമയങ്ങളില്‍ മാറ്റം വരുത്തിയിരിക്കുന്നത്. സ്വദേശ, വിദേശ വിമാനകബനികളുടെ സര്‍വീസുകളിലും മാറ്റമുണ്ടെന്നാണ് വിവരം. യാത്രക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്തിടങ്ങളിലോ വിമാന കമ്പനികളുടെ കസ്റ്റമര്‍ സര്‍വിസിലോ വിളിച്ച് യാത്രാസമയങ്ങളിലെ മാറ്റം ഉറപ്പുവരുത്തണം. കോവിഡ് ബാധിച്ച രാജ്യങ്ങള്‍ വഴിയുള്ള കണക്ഷൻ വിമാനങ്ങളും സമയങ്ങളില്‍ മാറ്റം വരുത്തുന്നുണ്ട്. അതേസമയം വിവിധ വിമാന കമ്പനികൾ വഴി ശനിയാഴ്ച സന്ദര്‍ശന വിസകളിലുള്ളവര്‍ സൗദിയിലെത്തി. കര്‍ശന പരിശോധനക്ക് ശേഷമാണ് വിമാനത്താവളത്തിൽ നിന്നും ഓരോരുത്തരെയും പുറത്തുവിട്ടത്.
Also Read
പ്രതിരോധ നടപടികളുടെ ഭാഗമായി ഏഴ് രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് സൗദി അറേബ്യയുടെ കര, നാവിക, വ്യോമ കവാടങ്ങളില്‍ കർശന പരിശോധനയുണ്ട്. ചൈന, ഹോങ്കോങ്, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, ഇറ്റലി, ജപ്പാന്, ഇറാന് എന്നീ രാജ്യങ്ങളില്‍ നിന്നെത്തുന്നവരെയാണ് വിമാനത്താവളം, തുറമുഖം, അതിര്‍ത്തി ചെക്ക്പോസ്റ്റ് തുടങ്ങി രാജ്യത്തെ മുഴുവന്‍ പ്രവേശന കവാടങ്ങളിലും മെഡിക്കൽ സംഘം പരിശോധിക്കുന്നത്. എന്നാൽ ഇന്ത്യയിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും എത്തുന്നവരെ നിരീക്ഷിച്ച ശേഷം വൈദ്യസംഘം വിട്ടയക്കുന്നു.
ഭൂരിപക്ഷം ഗള്‍ഫ് രാജ്യങ്ങളിലും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മക്ക, മദീന സന്ദര്‍ശനത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ വിദഗ്ധരുടെ ശിപാര്‍ശകളെ തുടര്‍ന്നാണിത്. സൗദിയിലെത്തി 14 ദിവസം താമസിച്ചവരിൽ രോഗലക്ഷണങ്ങളില്ലന്ന് ഉറപ്പുവരുത്തിയവർക്ക് മാത്രമാണ് ഇപ്പോൾ ഇളവുള്ളത്.
അതേസമയം വിദേശ രാജ്യങ്ങളിലുള്ള സ്വദേശികള്‍ തിരിച്ചെത്തണമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം നേരത്തെ പൗരന്മാർക്ക് നിർദേശം നല്കിട്ടുണ്ട്. ചൈനയിൽ പടർന്നുപിടിച്ച കൊറോണ വൈറസ് (കൊവിഡ്-19) ലോകത്തെ പലരാജ്യങ്ങളിലും റിപ്പോർട്ട് ചെയ്തു വരികയാണ്. ജി.സി.സി രാജ്യങ്ങളിലും കൊറോണ ഭീതി പരത്തുനുണ്ട്. അമേരിക്കയിൽ രോഗം സ്ഥിരീകരിച്ചതിനാൽ കർശന നടപടികൾ സ്വീകരിക്കുകയാണ് യൂ.എസ്.
കൊറോണ വൈറസ് ഡിസീസ് എന്നതിൻ്റെ ചുരുക്കപ്പേരാണ് കൊവിഡ് 19, ലോക ആരോഗ്യ സംഘടന (WHO) ണ് പുതിയ പേര് നൽകിയിരിക്കുന്നത്. വിവിധ രാജ്യങ്ങളിൽ വിവിധ പേരുകളിൽ വിളിക്കപെടുന്നതിനാലാണ് പുതിയ പേര് നൽകുന്നതെന്നും ഡബ്ലു.എച്ച്.ഒ ഡയറക്ടര്‍ ജനറല്‍ പറഞ്ഞിട്ടുണ്ട്. നിലവിൽ മരുന്നില്ലാത്ത ഈ രോഗത്തിനുള്ള വാക്സിന് 18 മാസത്തിനുള്ളില്‍ പുറത്തിറക്കുമെന്ന് സംഘടനാ മേധാവി ടെഡ്രോസ് അദാനം വ്യക്തമാക്കിട്ടുണ്ട്.
Sorry, there was a YouTube error.