Categories
പ്രതിമാസം ഒന്നര ലക്ഷം രൂപ ചെലവിനത്തില്‍ നല്‍കണം; റിയ പിള്ള നല്കിയ ഗാര്‍ഹിക പീഡന കേസില്‍ ലിയാന്‍ഡര്‍ പെയ്സിന് എതിരെ കോടതി വിധി
2003 മുതല്‍ ബന്ധം തുടരുന്ന പെയ്സും റിയ പിള്ളയും 2005, 2006 വര്‍ഷങ്ങളിലാണ് ഒരുമിച്ചു താമസിച്ചത്. 2006ല്‍ ഇവര്‍ക്കു കുഞ്ഞു പിറന്നു.
Trending News
സംസ്ഥാന വഖഫ് ബോർഡ് പിരിച്ചു വിട്ട് സർക്കാർ ഉത്തരവ്; ബി.ജെ.പി പിന്തുണയോടെ അധികാരം പിടിച്ച ആന്ധ്രയിൽ സംഭവിക്കുന്നത്..
മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിൻ; കാസറഗോഡ് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ മെഗാ ശുചീകരണം
ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴക്കെടുതി; 9 മരണം റിപ്പോർട്ട് ചെയ്തു; രക്ഷാപ്രവർത്തനം തുടരുന്നു; ജാഗ്രതയിൽ കേരളവും
മുന്‍ പങ്കാളിയും നടിയുമായ റിയ പിള്ള നല്കിയ ഗാര്‍ഹിക പീഡന കേസില്‍ ടെന്നിസ് താരം ലിയാന്‍ഡര്‍ പെയ്സിന് എതിരെ കോടതി വിധി. പെയ്സ് റിയ പിള്ളയ്ക്ക് പ്രതിമാസം ഒന്നര ലക്ഷം രൂപ ചെലവിനത്തില്‍ നല്‍കണമെന്ന് മുംബൈ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഉത്തരവിട്ടു. ലിവ് ഇന്‍ റിലേഷനുകളില്‍ എപ്പോഴും നഷ്ടം സംഭവിക്കുന്നത് സ്ത്രീകള്‍ക്കാണെന്ന്, കോടതി അഭിപ്രായപ്പെട്ടു.
വിവാഹത്തിന് പുറത്തുള്ള ഇത്തരം ബന്ധങ്ങളെ സമൂഹം ഇപ്പോഴും വ്യാപകമായി അംഗീകരിച്ചിട്ടില്ല. പലപ്പോഴും അതു സംഘര്‍ഷത്തില്‍ എത്തുകയും സ്ത്രീകള്‍ക്കു മാത്രം നഷ്ടമുണ്ടാവുന്ന സാഹചര്യമുണ്ടാവുകയും ചെയ്യുന്നു. ഇത്തരം ബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന സ്ത്രീകളോട് വലിയ അനീതിയാണ് പാട്രിയാര്‍ക്കല്‍ സമൂഹം ചെയ്യുന്നത്.
അവര്‍ക്ക് ശേഷിക്കുന്ന അത്താണിയായ നിയമ നീതിന്യായ സംവിധാനങ്ങളും പൂര്‍ണമായും പര്യാപ്തമാണെന്നു പറയാനാവില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. 2003 മുതല്‍ ബന്ധം തുടരുന്ന പെയ്സും റിയ പിള്ളയും 2005, 2006 വര്‍ഷങ്ങളിലാണ് ഒരുമിച്ചു താമസിച്ചത്. 2006ല്‍ ഇവര്‍ക്കു കുഞ്ഞു പിറന്നു.
ബാന്ദ്രയിലേക്കു താമസം മാറിയ ശേഷം പെയ്സിൻ്റെ പിതാവ് ഇവര്‍ക്കൊപ്പം ചേര്‍ന്നു. ഇതിനു ശേഷമാണ് പ്രശ്നങ്ങള്‍ ഉടലെടുത്തതെന്നാണ് റിയ പറയുന്നത്. കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പെയ്സ് ബാന്ദ്ര കുടുംബ കോടതിയില്‍ അപേക്ഷ നല്‍കിയതിനു പിന്നാലെ റിയ ഗാര്‍ഹിക പീഡന പരാതി നല്‍കുകയായിരുന്നു.
Sorry, there was a YouTube error.