Categories
health news

കൊറോണ വൈറസ് ചൈനയിലെ ശാസ്ത്രജ്ഞര്‍ ലാബില്‍ നിര്‍മ്മിച്ചത്; ലോകത്തെ ഞെട്ടിച്ച്‌ പുതിയ പഠന റിപ്പോര്‍ട്ട്

ചൈനയിലെ ഗുഹകളിലെ വവ്വാലുകളില്‍ സാധാരണ കാണുന്ന വൈറസില്‍ മുനകള്‍ പിടിപ്പിച്ച്, മാരകമായ വൈറസുകളാക്കി മാറ്റുകയായിരുന്നു.

ലോകമാകെ വ്യാപിച്ച മഹാമാരി കൊറോണ വൈറസ് ചൈനയിലെ ശാസ്ത്രജ്ഞര്‍ വുഹാന്‍ ലാബില്‍ നിര്‍മിച്ചതാണെന്നു പുതിയ പഠനം കണ്ടെത്തി. ചൈനയിലെ ലാബിലാണ് വൈറസ് ഉണ്ടായതെന്ന് ആരോപണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കൂടാതെ കൊറോണ വൈറസ് സാര്‍സ് കോവ് -2 വൈറസിനു വിശ്വസനീയമായ സ്വാഭാവിക മുന്‍ഗാമികളില്ലെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്.

കോവിഡിന്‍റെ ആദ്യകാലങ്ങളില്‍ വിശ്വസിച്ചിരുന്നത് വവ്വാലുകളില്‍ നിന്നാണ് കൊറോണയുടെ ഉത്ഭവം എന്നാണ്. എന്നാല്‍ അക്കാര്യം വരുത്തിത്തീര്‍ത്തതാണെന്നും അതിനുവേണ്ടി റിവേഴ്‌സ് എന്‍ജിനീയറിങ് നടത്തിയെന്നും പഠനം വെളിപ്പെടുത്തുന്നു. കൊറോണ വൈറസിന്‍റെ ഉല്‍ഭവവുമായി ബന്ധപ്പെട്ടു കൂടുതല്‍ പഠനം വേണമെന്ന ആവശ്യമുയരുന്നതിനിടെയാണു ഞെട്ടിക്കുന്ന പുതിയ പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

ചൈനയിലെ ഗുഹകളിലെ വവ്വാലുകളില്‍ സാധാരണ കാണുന്ന വൈറസില്‍ മുനകള്‍ പിടിപ്പിച്ച്, മാരകമായ വൈറസുകളാക്കി മാറ്റുകയായിരുന്നു. വൈറസിന്‍റെ മുനകളില്‍ പോസിറ്റീവ് ചാര്‍ജുള്ള നാല് അമിനോ ആസിഡുകളുണ്ട്. മനുഷ്യ ശരീരത്തിലെ നെഗറ്റീവ് ചാര്‍ജുള്ള ഭാഗങ്ങളില്‍ ഇവ പറ്റിപ്പിടിച്ചു കയറുകയും വൈറസ് ബാധയുണ്ടാക്കുകയും ചെയ്യും. ഒരു നിരയില്‍ പോസിറ്റീവ് ചാര്‍ജുള്ള നാല് അമിനോ ആസിഡ് സ്വാഭാവികമായി ഉണ്ടാകാന്‍ സാധ്യതയില്ല. അതു കൃത്രിമമായി മാത്രമേ ഉണ്ടാക്കാന്‍ സാധിക്കൂ.

സ്വാഭാവിക വൈറസ് ബാധ തനിയെ കുറയും. പിന്നീട് ബാധിച്ചാലും ഗുരുതരമാകുകയില്ല. എന്നാല്‍ കോവിഡ്-19യുടെ കാര്യത്തില്‍ ഇതു സംഭവിക്കുന്നില്ലെന്നും പഠനം വ്യക്തമാക്കുന്നു. ബ്രിട്ടിഷ് പ്രഫസര്‍ ആന്‍ഗസ് ഡാല്‍ഗ്ലൈഷ്, നോര്‍വയിന്‍ ശാസ്ത്രജ്ഞന്‍ ഡോ. ബിര്‍ജെര്‍ സോറെന്‍സെന്‍ എന്നിവര്‍ നടത്തിയ പഠനമാണ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

പ്രാഥമിക പഠനങ്ങള്‍ അവതരിപ്പിച്ചെങ്കിലും പ്രമുഖ ശാസ്ത്രജ്ഞര്‍മാരും മാധ്യമങ്ങളും തള്ളിക്കളഞ്ഞെന്നും ഡാല്‍ഗ്ലൈഷ്, സോറെന്‍സെന്‍ എന്നിവര്‍ പറയുന്നു. വിവരങ്ങള്‍ മറച്ചുവച്ചുവെന്നും നശിപ്പിച്ചുവെന്നും വുഹാനിലെ വുഹാനിലെ ലാബുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് പ്രതികരിച്ചവരെ നിശബ്ദരാക്കിയെന്നും പഠനം കുറ്റപ്പെടുത്തുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *