Categories
കൊറോണ ബാധിതൻ എന്നറിയാതെ വൃക്ക രോഗിയെ ചികിത്സിച്ചു; ഡല്‍ഹി ആശുപത്രിയില്‍ നാല് പേര്‍ക്ക് വൈറസ് ബാധ,108 ഓളം ആശുപത്രി ജീവനക്കാര്‍ നിരീക്ഷണത്തില്‍
കൊറോണ രോഗിയാണെന്ന് തിരിച്ചറിയാതെയാണ് ഗംഗാറാം ആശുപത്രിയിലെ ഡോക്ടര്‍മാരും രോഗിയെ ആദ്യഘട്ടത്തില്‍ ചികിത്സിച്ചത്.
Trending News
കൊറോണരോഗിയെന്ന് അറിയാതെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയില്‍ നിന്ന് നാലുപേര്‍ക്ക് രോഗം പകര്‍ന്നു. ഡല്‍ഹിയിലെ പഞ്ചാബി ബാഗിലെ സ്വകാര്യ ആശുപത്രിയിലാണ് വലിയ വീഴ്ച ഉണ്ടായത്.
കഴിഞ്ഞയാഴ്ച ഈ ആശുപത്രിയില്‍ വൃക്കരോഗിയെ പ്രവേശിപ്പിച്ചിരുന്നു. ഇവരെ പിന്നീട് ഗംഗാറാം ആശുപത്രിയിലേക്ക് മാറ്റുകയും അവിടെ നടത്തിയ പരിശോധനയില്‍ കൊറോണയുണ്ടെന്ന കാര്യം സ്ഥിരീകരിക്കുകയുമായിരുന്നു.
Also Read
അപ്പോഴേക്കും രോഗി മുമ്പ് കിടന്ന ആശുപത്രിയിലെ വെന്റിലേറ്റര്‍ വൃത്തിയാക്കാതെ മറ്റൊരു രോഗിക്ക് ഉപയോഗിച്ചതും വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഡോക്ടറുള്‍പ്പെടെ നാല് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മറ്റ് രോഗികള്‍ക്കും കൊറോണ ബാധയുണ്ടായെന്ന സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
കൊറോണ രോഗിയാണെന്ന് തിരിച്ചറിയാതെയാണ് ഗംഗാറാം ആശുപത്രിയിലെ ഡോക്ടര്‍മാരും രോഗിയെ ആദ്യഘട്ടത്തില്‍ ചികിത്സിച്ചത്. അതിനാല്‍ തന്നെ സുരക്ഷാ മുന്‍കരുതലുകളും എടുത്തിരുന്നില്ല. ഇതിനാല്‍ 108 ഓളം ആശുപത്രി ജീവനക്കാര്‍ നിലവില്‍ നിരീക്ഷണത്തിലാണ്. 12 മലയാളികള്‍ അടക്കം 27 പേര്‍ ആശുപത്രി ഐസൊലേഷനില്‍ നിരീക്ഷണത്തിലാണ്.
Sorry, there was a YouTube error.