Categories
news

കൊറോണ ഭീതി; ഹസ്​തദാനം ചെയ്യാൻ വിസമ്മതിച്ച് ജര്‍മന്‍ ആഭ്യന്തരമന്ത്രി; ബെര്‍ലിനില്‍ നടന്ന ഉച്ചകോടിയില്‍ സംഭവിച്ചത് ലോകം ഉറ്റുനോക്കുന്നു

ബെര്‍ലിന്‍: കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ഉച്ചകോടിക്കെത്തിയ ജര്‍മ്മന്‍ ചാന്‍സലര്‍ക്ക് ഹസ്​തദാനം നിരസിച്ച് ജര്‍മന്‍ ആഭ്യന്തരമന്ത്രി. ബെര്‍ലിനില്‍ നടന്ന ഉച്ചകോടിയിലാണ് സംഭവം. വേദിയിലേക്ക് കടന്നുവന്ന ചാന്‍സലര്‍ ആഭ്യന്തരമന്ത്രിയുടെ ഇരിപ്പിടത്തിന് അരികിൽ എത്തിയപ്പോൾ അദ്ദേഹത്തിന് ഹസ്​തദാനം ചെയ്യാൻ കൈ മുന്നോട്ട് നീട്ടുകയായിരുന്നു. എന്നാൽ ആഭ്യന്തരമന്ത്രി ഹസ്​തദാനം നിരസിക്കുകയും തൻ്റെ ഇടതുകൈകൊണ്ട് വേണ്ടന്ന് ആംഗ്യം കാണിക്കുകയും ചെയ്തു. ഇത് സഭയിലുള്ളവരിലും ചാന്‍സലരിലും ചിരിപടർത്തി. ഉടൻ തന്നെ ചാന്‍സലര്‍ കൈകൾ രണ്ടും മുകളിലേക്ക് ഉയർത്തി ‘ഇങ്ങനെ ചെയ്യുന്നതാണ്​ നല്ലത്​’ എന്ന്​ പറഞ്ഞ് തൻ്റെ സീറ്റിൽ ഇരിക്കുന്ന ദൃശ്യമനു ഇപ്പോൾ പ്രചരിക്കുന്നത്.

കൊറോണ (കോവിഡ്- 19) ലോകമാകെ പടരുന്ന സാഹചര്യത്തിൽ ലോക നേതാക്കള്‍ ഹസ്​തദാനം ഉള്‍പ്പെടെ പരസ്​പരം സ്​പര്‍ശിക്കുന്ന സാഹചര്യങ്ങളില്‍നിന്ന്​ വിട്ടു നില്‍ക്കുകയാണ്. ഈ സംഭവം അതിനൊരു ഉദാഹരണമായി കണക്കാക്കുന്നവരുമുണ്ട്. ഓരോ വ്യക്തിയും വളരെ അധികം ജാഗ്രത പാലിക്കുന്ന സമായാണ്. ജര്‍മ്മന്‍ മന്ത്രിയുടെ ഈ പ്രവർത്തി സമൂഹ മാധ്യമങ്ങൾ വഴി വൈറലായതോടെ. മന്ത്രിയെ അനുകൂലിക്കുന്നവരും കൂടിവരുന്നു. ചാന്‍സലര്‍ ചെയ്ത പോലെ കൈകൾ മേലോട്ട് ഉയർത്തിയാൽ പോരെ എന്ന് പറയുന്നവരുമുണ്ട്. മറ്റുചിലർ ഇന്ത്യയിൽ ഉള്ളത് പോലെ ‘നമസ്​തേ’ പറയലാണ് ഉത്തമം എന്നും പറയുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *