Categories
പാലായും നേമവും ഉള്‍പ്പടെ 77 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന് കോണ്‍ഗ്രസ്; കണക്ക് കൂട്ടല്‍ ഇങ്ങിനെ
ഇരട്ടവോട്ടുകള്‍ സംബന്ധിച്ച് ഉയര്‍ത്തിക്കൊണ്ടുവന്ന വിമര്‍ശനങ്ങളും ഇടപെടലുകളും ഒരുപരിധിവരെ കള്ളവോട്ടുകളെ അകറ്റിയെന്നും കോണ്‍ഗ്രസ് കരുതുന്നു.
Trending News
കേരളത്തില്‍ പാലായും നേമവും ഉള്‍പ്പടെ കുറഞ്ഞത് 77 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ്. ഭരണമാറ്റം എന്ന ശൈലി ഇത്തവണയും സംസ്ഥാനത്തുണ്ടാകുമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്. 77 മുതല്‍ 87 വരെ സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ വിശ്വാസം. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ മത്സരിക്കാതിരുന്നും മറ്റും അനുകൂലമായെന്ന നിഗമനത്തിലാണ് പാര്‍ട്ടി.
Also Read
കോണ്‍ഗ്രസിന്‍റെ വിജയപ്രതീക്ഷയും സാധ്യതകളും പരിശോധിക്കാം:
പല സന്ദര്‍വഭങ്ങളിലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയര്‍ക്കിക്കൊണ്ടുവന്ന വിഷയങ്ങള്‍ സമൂഹത്തില്‍ ചര്‍ച്ചയായെന്നും ഇത് ഗുണമായി മാറിയെന്നുമുള്ള ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. ഇരട്ടവോട്ടുകള്‍ സംബന്ധിച്ച് ഉയര്‍ത്തിക്കൊണ്ടുവന്ന വിമര്‍ശനങ്ങളും ഇടപെടലുകളും ഒരുപരിധിവരെ കള്ളവോട്ടുകളെ അകറ്റിയെന്നും കോണ്‍ഗ്രസ് കരുതുന്നു.
സമുദായ സംഘടനകളുടെയും എന്‍എസ്എസിന്‍റെയും സമീപനവും കോണ്‍ഗ്രസിന് ആത്മവിശ്വാസം നല്‍കുന്നു. അഞ്ച് മന്ത്രിമാര്‍ ഉള്‍പ്പെടെ നിരവധി സിറ്റിങ്ങ് എം.എല്‍.എമാരെ ടേം വ്യവസ്ഥ കണക്കിലെടുത്ത് ഇടതുമുന്നണി മത്സരിപ്പിക്കാതിരുന്നതും യു.ഡി.എഫിന് ഗുണം ചെയ്‌തെന്നാണ് കോണ്‍ഗ്രസിന്‍റെ വിലയിരുത്തല്‍.
പല മണ്ഡലങ്ങളിലും മറ്റ് പാര്‍ട്ടികളുടെ വോട്ടുകളും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചതായി വിലയിരുത്തുന്നു. ബി.ജെ.പിയുടെയും ബി.ഡിജെ.എസിന്‍റെയും അനുഭാവി വോട്ടുകളും വെല്‍ഫയര്‍ പാര്‍ട്ടി ഉള്‍പ്പെടെയുള്ളവയുടെ വോട്ടുകളും അനകൂലമായിട്ടുണ്ടെന്നും കണക്കാക്കുന്നു.
പാലാ സീറ്റ് മാണി സി. കാപ്പനിലൂടെ യു.ഡി.എഫ് പിടിച്ചെടുക്കുമെന്നാണ് കോണ്‍ഗ്രസിന്‍റെ മറ്റൊരു കണക്കുകൂട്ടല്‍. ഇടതുപക്ഷത്തിനായി ജോസ് കെ. മാണി മത്സരിച്ച സീറ്റാണിത്. ജില്ലയില്‍ ഏറ്റുമാനൂരും വൈക്കവും ഒഴികെ ബാക്കിയെല്ലാ സീറ്റുകളും ലഭിക്കുമെന്നാണ് പ്രതീക്ഷ. കൂടാതെ ശക്തമായ ത്രികോണ മത്സരം നടന്ന നേമം സീറ്റ് കെ. മുരളീധരനിലൂടെ പിടിച്ചെടുക്കുമെന്നാണ് കോണ്‍ഗ്രസ് അവകാശവാദം. ബി.ജെ.പിയുടെ ഏക സിറ്റിങ് സീറ്റായ നേമം നിലനിര്‍ത്തുമെന്ന് എന്‍.ഡി.എയും തിരിച്ച് പിടിക്കുമെന്ന് എല്‍.ഡി.എഫും അവകാശപ്പെടുമ്പോഴാണ് കോണ്‍ഗ്രസും വിജയസാധ്യത കല്‍പ്പിക്കുന്നത്.
Sorry, there was a YouTube error.