Categories
local news news

സ്വകാര്യ ഭാഗം ഞെരിച്ചതായി മുൻ പ്രസിഡണ്ടിന്‍റെ പരാതി; വനിതാ പഞ്ചായത്ത് അംഗത്തിനെതിരെ കേസ്, സ്ത്രീത്വത്തെ അപമാനിച്ചതിന് മുൻ പ്രസിഡണ്ടിനും കേസ്, വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ്

ജലജീവൻ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്

കാസര്‍കോട്: ജലനിധി അവലോകന യോഗത്തിനിടെ വനിതാ പഞ്ചായത്ത് അംഗം മുൻ പഞ്ചായത്ത് പ്രസിഡണ്ടിന്‍റെ സ്വകാര്യ ഭാഗം പിടിച്ചു ഞെരിച്ചെന്ന് പരാതി. ഇസ്റ്റ് എളേരി മുൻ പഞ്ചായത്ത് പ്രസിഡണ്ടിനെയാണ് വനിതാ പഞ്ചായത്ത് അംഗം ആക്രമിച്ചത്. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ ചിറ്റാരിക്കല്‍ പൊലീസ് കേസെടുത്തു.

പഞ്ചായത്ത് പ്രസിഡണ്ട്, പഞ്ചായത്ത് അംഗങ്ങളായ നാലുപേർക്കും എതിരെയാണ് കേസെടുത്തത്. മീറ്റിങ്ങ് ഹാളില്‍ വെച്ച്‌ മുൻ പഞ്ചായത്ത് പ്രസിഡണ്ടിനെ മൂന്നുപേർ പിടിച്ചു തള്ളുകയും കടന്നുപിടിക്കുകയും ഒരു വനിതാ അംഗം സ്വകാര്യ ഭാഗത്ത് പിടിച്ച്‌ ഞെരിക്കുകയും ചെയ്‌തുവെന്നാണ് നല്‍കിയ പരാതിയില്‍ പറയുന്നത്.

കഴിഞ്ഞ ദിവസമാണ് ഈസ്റ്റ് എളേരി പഞ്ചായത്തില്‍ ജലജീവൻ പദ്ധതി അവലോകന യോഗം ചേര്‍ന്നത്. യോഗം ആരംഭിച്ചത് മുതല്‍ ഇരു വിഭാഗങ്ങളായി തിരിഞ്ഞു വാക്കുതര്‍ക്കം തുടങ്ങി. പിന്നീട് അത് സംഘര്‍ഷമായി മാറുകയായിരുന്നു. അതേസമയം യോഗത്തിനിടെ വാര്‍ഡ് അംഗത്തെ, സ്ത്രീത്വത്തെ അവഹേളിച്ചതിനും ചീത്തവിളിച്ചതിനും കൈയ്യേറ്റം ചെയ്‌തതിനും പ്രസിഡണ്ടിനെതിരയും ചിറ്റാരിക്കല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Courtesy: News18Malayalam

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷൻ ഓഫീസർ ചാനൽ ആർ.ബിയോട് പറഞ്ഞു.

ജലജീവൻ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പഴയ ജലനിധി ഗുണഭോക്തൃ സമിതിക്ക് നടത്തിപ്പ് ചുമതല കൈമാറണമെന്ന് ജെയിംസ് പന്തമ്മാക്കല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ജോസഫ് മുത്തോലി അറിയിച്ചു. ഇതോടെ ഇരുകൂട്ടരും തമ്മില്‍ വാക്ക് തർക്കവും സംഘര്‍ഷവും ഉണ്ടാകുകയായിരുന്നു.

അതിനിടെ പഞ്ചായത്ത് പ്രസിഡണ്ടിനെ ജെയിംസ് പന്തമ്മാക്കല്‍ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ഇതോടെയാണ് ഭരണകക്ഷിയിലെ വനിതാ അംഗങ്ങള്‍ പഞ്ചായത്ത് പ്രസിഡണ്ടിന് ചുറ്റും നിന്ന് പ്രതിരോധിക്കാൻ ശ്രമിച്ചത്. ഈ സമയം സിന്ധു ടോമിയുടെ ബാഗ് പിടിച്ചുവാങ്ങി ജെയിംസ് പന്തമ്മാക്കല്‍ പ്രസിഡണ്ടിന് നേരെ എറിഞ്ഞു. അതിനിടെ സിന്ധു ടോമിയുടെ കൈയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തുവെന്നും പരാതിയുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest