Categories
ഉരുള്‍ പൊട്ടലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം ഇന്ന് തന്നെ കൈമാറും; കണ്ണൂർ ജില്ലയിലെ ദുരന്ത ബാധിത പ്രദേശങ്ങളില്‍ മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റർ
കനത്ത മഴയില്‍ കണ്ണൂര്‍ ജില്ലയില്‍ വലിയ നാശനഷ്ടമാണുണ്ടായത്. ഉരുള്‍ പൊട്ടലിലും മഴവെള്ളപാച്ചിലിലും 3 ജീവനുകളാണ് പൊലിഞ്ഞത്
Trending News
കണ്ണൂർ ജില്ലയിലെ ഉരുള്‍ പൊട്ടലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം ഇന്ന് തന്നെ കൈമാറുമെന്ന് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റർ . വീട് നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസത്തിനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്നും ദുരിതബാധിതരെ ചേര്‍ത്ത് നിര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.
Also Read
കനത്ത മഴയില്‍ കണ്ണൂര്‍ ജില്ലയില്‍ വലിയ നാശനഷ്ടമാണുണ്ടായത്. ഉരുള്‍ പൊട്ടലിലും മഴവെള്ളപാച്ചിലിലും 3 ജീവനുകളാണ് പൊലിഞ്ഞത്. നിരവിധി വീടുകള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. ജില്ലയിലെ ദുരന്ത ബാധിത പ്രദേശങ്ങളില്‍ മന്ത്രി എം.വി ഗോവിന്ദന്‍ സന്ദര്‍ശനം നടത്തി.
“വലിയ ദുരന്തമാണ് ഉണ്ടായത്. ഗതാഗതം താറുമാറായി.മാനന്തവാടി റോഡ് ഗതാഗതം പുനസ്ഥാപിക്കാന്‍ ഒരു പാട് ബുദ്ധിമുട്ടുണ്ട്. വീട് നഷ്ടമായവര്‍ക്ക് പുനരധിവാസത്തിന് പദ്ധതിയുണ്ടാക്കും. ചുരം റോഡ് രണ്ട് ദിവസം കൊണ്ട് ശരിയാക്കാനാണ് ആലോചിക്കുന്ന”തെന്നും മന്ത്രി പറഞ്ഞു.
Sorry, there was a YouTube error.