Categories
local news

കൊറോണ ദുരിതം; കമ്യൂണിറ്റി കിച്ചണിലേക്ക് തമ്പുരാട്ടി ക്ഷേത്രത്തിൻ്റെ സഹായഹസ്തം

കുറ്റിക്കോൽ: കൊറോണ രോഗ ബാധയുമായി ദുരിതമനുഭവിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ള അശരണർക്ക്‌ ഭക്ഷണം കൊടുക്കുന്നതിനായി പഞ്ചായത്ത്‌ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ക്ഷേത്രത്തിൻ്റെ സഹായഹസ്തം. കുറ്റിക്കോൽ ശ്രീ തമ്പുരാട്ടി ഭഗവതി ക്ഷേത്ര ഭരണസമിതിയുടെ ഭാരവാഹികൾ 50കിലോ അരിയും പലവ്യഞ്ജനങ്ങളുമാണ് നൽകിയത്.

കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത് വൈസ്.പ്രസിഡണ്ട് പി.ഗോപിനാഥൻ ഏറ്റുവാങ്ങി. കെ.ടി കൃഷ്ണൻ വെളിച്ചപ്പാടൻ, സെക്രട്ടറി പി.ടി ശ്രീധരൻ, ജോ. സെക്രട്ടറി കുഞ്ഞികൃഷ്ണൻ പനിച്ചിലിങ്കാൽ, യൂ.എ.ഇ കമ്മറ്റി സെക്രട്ടറി ധനേഷ് കുന്നത്ത്, ജിനേഷ്, ധനേഷ് ടി, രതീഷ് പി.ടി തുടങ്ങിയവർ സംബന്ധിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest