Categories
Kerala news trending

പരിസ്ഥിതി ദിനത്തിൽ പ്രബന്ധം അവതരിപ്പിച്ച്‌ കോളേജ് വിദ്യാർത്ഥി; യൂണിസെഫും കേരള നിയമ സഭയുമാണ് ‘ക്ലൈമറ്റ് അസംബ്ലി’ സംഘടിപ്പിച്ചത്

ആവാസ വ്യവസ്ഥ തീർച്ചയായും തകരുമെന്ന് പ്രവചിക്കപ്പെട്ടാൽ അത് ദുരന്തമായിരിക്കും

യൂണിസെഫും കേരള നിയമസഭയും ചേർന്ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ ജൂൺ 5 ബുധനാഴ്‌ച പരിസ്ഥിതി ദിനത്തിൽ ക്ലൈമറ്റ് അസംബ്ലി സംഘടിപ്പിച്ചു. അസംബ്ലിയിൽ കാഞ്ഞങ്ങാട് നെഹ്രു കോളജ് വിദ്യാർത്ഥിയും യുനെസ്കോ കാസർകോട് ജില്ല പ്രതിനിധിയുമായ ടോം ക്രിസ്ത്യാനോ ജോർജ് മാടപ്പള്ളി പ്രബന്ധം അവതരിപ്പിച്ച്‌ ശ്രദ്ധേയനായി.

‘കാസറഗോഡ് ജില്ലയിലെ പരിസ്ഥിതി പ്രശ്‌നങ്ങൾ’ എന്ന വിഷയത്തിലാണ് ടോം ക്രിസ്ത്യാനോ ജോർജ് പ്രബന്ധം അവതരിപ്പിച്ചത്.

ആവാസ വ്യവസ്ഥയുടെ സാധാരണ പ്രവർത്തനത്തിലെ തടസങ്ങളാണ് പാരിസ്ഥിതിക പ്രശ്നങ്ങൾ. കൂടാതെ, ഈ പ്രശ്നങ്ങൾ മനുഷ്യരാൽ ഉണ്ടാകാം അല്ലെങ്കിൽ അവ സ്വാഭാവികവും ആകാം.

നിലവിലെ സാഹചര്യത്തിൽ ആവാസ വ്യവസ്ഥയ്ക്ക് വീണ്ടെടുക്കാൻ കഴിയാതെ വരുമ്പോൾ ഈ പ്രശ്‌നങ്ങൾ ഗൗരവമുള്ളതായി കണക്കാക്കണം. ആവാസ വ്യവസ്ഥ തീർച്ചയായും തകരുമെന്ന് പ്രവചിക്കപ്പെട്ടാൽ അത് ദുരന്തമായിരിക്കും ഉണ്ടാക്കുക.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest