Categories
local news

തദ്ദേശ തെരഞ്ഞെടുപ്പ്: കാസര്‍കോട് ജില്ലയില്‍ കളക്ടര്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി; ദിവസങ്ങള്‍ അറിയാം

പോളിങ് ബൂത്തുകളുടെ പരിധിയിലും മദ്യവിതരണം കര്‍ശനമായി വിലക്കി. ഈ ദിവസങ്ങളില്‍ വ്യക്തികള്‍ മദ്യം കൈവശം കരുതുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തി.

കാസർകോട്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഡിസംബര്‍ 12 വൈകീട്ട് ആറു മുതല്‍ വോട്ടടുപ്പ് അവസാനിക്കുന്നതുവരെയും വോട്ടെണ്ണല്‍ ദിനമായ ഡിസംബര്‍ 16നും കാസര്‍കോട് ജില്ലയില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു മദ്യനിരോധനം ഏര്‍പ്പെടുത്തി.

ഈ കാലയളവില്‍ മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കരുത്. മദ്യം വിതരണം ചെയ്യുകയും വിളമ്പുകയും ചെയ്യുന്ന ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ക്ലബുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയും ഈ ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കാനോ മദ്യം വിതരണം ചെയ്യാനോ പാടില്ല. പോളിങ് ബൂത്തുകളുടെ പരിധിയിലും മദ്യവിതരണം കര്‍ശനമായി വിലക്കി. ഈ ദിവസങ്ങളില്‍ വ്യക്തികള്‍ മദ്യം കൈവശം കരുതുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തി.

0Shares

Leave a Reply

Your email address will not be published. Required fields are marked *