Categories
channelrb special local news news

കർഷക ദമ്പതികളുടെ വിളി കളക്ടർ കേട്ടു; വൈകിട്ട് കളക്ടറേറ്റിൽ നിന്നും നേരെ പോയത് കൊളത്തൂരിലേക്ക്

ബേഡകം(കാസർകോട്): കൃഷി ചെയ്‌ത്‌ വിളവെടുത്ത കുമ്പളങ്ങ വിൽക്കാൻ കളക്ടറുടെ സഹായം തേടിയ കോളത്തൂരിലെ വൃദ്ധ ദമ്പതികൾക്ക് സഹായവുമായി ജില്ലാ കളക്ടർ ഡോ. ഡി സജിത്ത് ബാബു. കൊളത്തൂരിലെ വീട്ടിൽ നേരിട്ടെത്തിയ കളക്ടർ കുമ്പളങ്ങ വിൽക്കാനുള്ള എല്ലാ സഹായവും ചെയ്തു.

ലോക് ഡൗൺ ആയതിനാൽ കർഷക ദമ്പതികൾ നിസ്സഹായരായിരുന്നു. എല്ലാവർഷവും കൃഷിചെയ്യുന്ന ദമ്പതികളിൽ നിന്നും ഉത്സവ ആവശ്യക്കാർ നേരിട്ടെത്തി വിളവെടുത്ത കുമ്പളങ്ങ വാങ്ങാറാണ് പതിവ്. എന്നാൽ കൊറോണ ഈ വർഷം വില്ലനായി എത്തി. ഇതോടെ സങ്കടത്തിലായ ദമ്പതികളാണ് കളക്ടറുടെ സഹായം തേടിയത്.

കൃഷിയിൽ തല്പരനായ കളക്ടർ വൈകിട്ട് കളക്ടറേറ്റിൽ നിന്നുള്ള കൊളത്തൂരിലേക്ക് യാത്ര തിരിക്കുകയൂം ഉടൻ വേണ്ട നടപടികൾ സ്വീകരിക്കുകയുമായിരുന്നു. കുമ്പളങ്ങ ബാക്കിയുണ്ടങ്കിൽ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഏറ്റടുക്കാമെന്ന ഉറപ്പും കളക്ടർ ദമ്പതികൾക്ക് നൽകി. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ റെജികുമാർ കെ.കെ യും അഡീഷണൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ധനീഷ് പി.എം കളക്ടർ കൊപ്പം ഉണ്ടായിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest