Categories
local news trending

ശേഖരിച്ച് വെച്ച നാണയതുട്ടുകൾ സ്കൂൾ മാനേജ്മെന്റിന് കൈമാറി 5 വയസ്സുകാരി; വയനാട്ടിലെ വീട് നഷ്ടപ്പെട്ട കുരുന്നുകൾക്കായി സംഭാവന നൽകിയത്, മാവിനകട്ടയിലെ സഹ്‌റ ഫാത്തിമ

ചെർക്കള (കാസർകോട്): വയനാട് ചൂരൽ മലയിൽ ഉരുൾപൊട്ടലിൽ വീട് നഷ്ടപെട്ട കുടുംബത്തിലെ കുട്ടികളുടെ പുനരധിവാസം മുന്നിൽകണ്ട് 5 വയസ്സുകാരി സംഭാവന നൽകി. ശംസുൽ ഉലമ ഇസ്‌ലാമിക് അക്കാദമിയുടെ കീഴിലുള്ള ചെങ്കള പഞ്ചായത്ത് അഞ്ചാം വാർഡ് മാവിനകട്ടയിലെ വൈ.എം.കെ മെമ്മോറിയൽ അൽബിർ സ്കൂളിൽ പ്രീ പ്രൈമറിയിൽ പഠിക്കുന്ന സഹ്‌റ ഫാത്തിമയാണ് മാതൃകയായത്. നാളിത് വരെ സ്വരൂപ്പിച്ച തൻ്റെ കയ്യിലുള്ള നാണയത്തുട്ടുകൾ സംഭാവനയായി നൽക്കുകയായിരുന്നു. മകൾ ആഗ്രഹം പറഞ്ഞപ്പോൾ രക്ഷിതാക്കളായ ഖലീൽ ആലങ്കോൾ- അർഷാനയും അവളുടെ ആഗ്രഹം നിറവേറ്റുകയും ചെയ്തു.

കഴിഞ്ഞ ദിവസം സ്കൂളിൽ നടന്ന രക്ഷാകർതൃ സംഗമത്തിൽ വെച്ച് സ്കൂൾ ചെയർമാൻ ഇ അബ്ദുല്ലക്കുഞ്ഞിക്ക് സഹ്‌റ ഫാത്തിമ പണം കൈമാറി. അൽബിർ നിർമിച്ചു നൽകുന്ന ബൈത്തുൽ ബിർ പദ്ധതിയിലേക് ഈ പണം ചെലവഴിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സ്കൂൾ കോർഡിനേറ്റർ ആശിഖ് ഹുദവി ചാനടുക്കം, ഹൈദർ അലി, ഇസ്മാഈൽ മാവിനക്കട്ട തുടങ്ങി സ്കൂൾ അധ്യാപികമാരും രക്ഷിതാക്കളും സന്നിഹരായിരുന്നു. എസ്.കെ.എസ്.എസ്.എഫ് ബദിയടുക്ക മേഖല ട്രഷററാണ് സഹ്‌റ ഫാത്തിമയുടെ പിതാവ് ഖലീൽ ആലങ്കോൾ.

0Shares

Leave a Reply

Your email address will not be published. Required fields are marked *