Categories
Kerala news trending

മുഖ്യമന്ത്രിയും മമ്മൂട്ടിയും കഴിഞ്ഞ പിറന്നാളിന് ഉമ്മൻ ചാണ്ടിക്ക് ആശംസയുമായെത്തി; ചിരിച്ച മുഖത്തോടെ അദ്ദേഹം ആ ആശംസ സ്വീകരിച്ചു

ഇക്കഴിഞ്ഞ ഒക്ടോബറിൽ അനാരോഗ്യം അദ്ദേഹത്തെ ബാധിച്ചു

ആലുവ ഗസ്റ്റ് ഹൗസിൽ കുടുംബാംഗങ്ങളും വേണ്ടപ്പെട്ടവരും മാത്രം ഒത്തുചേർന്ന ലളിതമായ ജന്മദിനാഘോഷം. ഇക്കഴിഞ്ഞ ഒക്ടോബറിൽ അനാരോഗ്യം അദ്ദേഹത്തെ ബാധിച്ചു തുടങ്ങിയിരുന്നു. തിരക്കുകൾ മാറ്റിവച്ചു അദ്ദേഹത്തെ കാണാനായി അപ്പോഴേക്കും മുഖ്യമന്ത്രി പിണറായി വിജയനും നടൻ മമ്മൂട്ടിയും എത്തിച്ചേർന്നിരുന്നു.

ജർമ്മനിയിലെ വിദഗ്‌ധ ചികിത്സയ്ക്ക് പോകുന്നതിന് മുന്നോടിയായി അദ്ദേഹം അന്ന് ഗസ്റ്റ് ഹൗസിൽ ആയിരുന്നു. പിറന്നാൾ ദിവസം വൈകുന്നേരത്തോട് കൂടി മുഖ്യമന്ത്രി നേരിട്ടെത്തി. കുടുംബവും മുതിർന്ന പാർട്ടി നേതാക്കളും പങ്കെടുത്ത ജന്മദിനാഘോഷം നടന്നത് ഇവിടെയാണ്.

പൊന്നാടയണിയിച്ച് ഉമ്മൻ ചാണ്ടിക്ക് മുഖ്യമന്ത്രി പിറന്നാൾ ആശംസിച്ചു. വേഗം സുഖപ്പെടട്ടെ എന്ന ആശംസയും. ചിരിച്ച മുഖത്തോടെ അദ്ദേഹം ആ ആശംസ സ്വീകരിച്ചു. നല്ലൊരു സുഹൃത്ത്‌ കൂടിയായ മമ്മൂട്ടി അദ്ദേഹത്തെയും കുടുംബത്തെയും നേരിട്ടെത്തി സന്ദർശിച്ചു കൊണ്ട് ആശംസകൾ നേർന്നു. ‘മുടിയൊക്കെ സ്റ്റൈൽ ആയല്ലോ, മുടിവെട്ടുന്നത് എനിക്ക് ഇഷ്‌ടമല്ല’ എന്നൊരു ഡയലോഗും മമ്മൂട്ടിയുടെ പക്കൽ നിന്നുമുണ്ടായി. ചുറ്റും കൂടിനിന്നവരിലേക്ക് ചിരി പടർത്താൻ കൂടുതലൊന്നും വേണ്ടിവന്നില്ല.

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന വേളയിൽ ആരംഭിച്ച മയക്കുമരുന്നിനെതിരെയുള്ള പ്രചാരണ പരിപാടിയായ ‘ക്ലീൻ ക്യാമ്പസ്, സേഫ് ക്യാമ്പസ്’. അതിൻ്റെ അംബാസഡർ മെഗാസ്റ്റാർ മമ്മൂട്ടി ആയിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *