Categories
local news news

‘ക്ലീന്‍ സിവില്‍ സ്‌റ്റേഷന്‍ ഗ്രീന്‍ സിവില്‍ സ്‌റ്റേഷന്‍’ മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്‍; കാസര്‍കോട് ജില്ലയില്‍ വിപുലമായ തുടക്കം; സിവില്‍ സ്‌റ്റേഷന്‍ ശുചീകരിച്ചു

കാസറഗോഡ്: മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കാസര്‍കോട് ജില്ലയില്‍ വിപുലമായ തുടക്കം.ക്ലീന്‍ സിവില്‍ സ്റ്റേഷന്‍, ഗ്രീന്‍ സിവില്‍ സ്റ്റേഷന്‍ എന്ന സന്ദേശവുമായി കാസര്‍കോട് സിവില്‍ സ്‌റ്റേഷനില്‍ നടന്ന ജില്ലാതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ എന്നിവര്‍ ചേര്‍ന്ന് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മാലിന്യ മുക്ത നവകേരളം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇത് ഒരു തുടക്കമാകണം. എല്ലാ മാസവും ഒരു ദിവസം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സമയം കണ്ടെത്താന്‍ ഓഫീസ് മേധാവികള്‍ ശ്രമിക്കണം. സിവില്‍ സ്‌റ്റേഷനെ ജില്ലയിലെ ഹരിത കോംപ്ലക്‌സ് ആക്കി മാറ്റുന്നതിൻ്റെ തുടക്കമാണിതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.

ഒക്ടോബറിൽ ഇലക്ട്രോണിക് മാലിന്യങ്ങളും അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്ന ഫര്‍ണിച്ചറുകളും നീക്കം ചെയ്യുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും ഓരോ മാസവും മാലിന്യ നിര്‍മ്മാര്‍ജ്ജനം ഉറപ്പാക്കാന്‍ പ്രത്യേകം യോഗം ചേരാമെന്നും കളക്ടര്‍ പറഞ്ഞു. കളക്ടറേറ്റ് പരിസരത്തെ ബോര്‍ഡുകളെല്ലാം പ്രത്യേക രീതിയില്‍ സജ്ജീകരിച്ച് പൊതു ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണ സാധനങ്ങള്‍ വലിച്ചെറിഞ്ഞുള്ള മാലിന്യങ്ങള്‍ കുറക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താനും ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കളക്ടറും സിവില്‍ സ്റ്റേഷന്‍ ശുചീകരിച്ച് ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

ചടങ്ങില്‍ എ.ഡി.എം പി അഖില്‍ അധ്യക്ഷത വഹിച്ചു. നവകേരളം കര്‍മ്മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ കെ. ബാലകൃഷ്ണൻ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ.ശകുന്തള, ഗീത കൃഷ്ണന്‍, അഡ്വ.എന്‍.എന്‍ സരിത, ജില്ലാപഞ്ചായത്ത് അംഗം ജാസ്മിന്‍ കബീര്‍, ശുചിത്വമിഷന്‍ ജില്ലാകോര്‍ഡിനേറ്റര്‍ പി.ജയന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി. രാജേഷ്, ഹുസൂര്‍ ശിരസ്തദാര്‍ ആര്‍.രാജേഷ്,വിവിധ വകുപ്പ് മേധാവികള്‍, സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍, എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജെയ്‌സണ്‍ മാത്യു സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.കെ സജീവ് നന്ദിയും പറഞ്ഞു. സർവീസ് ജീവനക്കാരുടേ സംഘടനയും ചരക്ക് സേവന നികുതി ഓഫീസും സംഘടിപ്പിച്ച പരിപാടികൾ വൃക്ഷത്തൈ നട്ട് ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *