Categories
തെരഞ്ഞെടുപ്പിന് മുന്‍പേ ഇടതില്‍ തമ്മിലടി; പാലാ നഗരസഭയില്‍ സി.പി.എം-കോൺഗ്രസ് (എം) കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി
ഇന്ന് രാവിലെ നഗരസഭ കൗണ്‍സില്‍ കൂടിയ ഘട്ടത്തില്‍ ഓട്ടോ സ്റ്റാന്‍ഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം ഒരു സി.പി.എം കൗണ്‍സിലര്‍ ഉന്നയിച്ചു.
Trending News
പാലാ നഗരസഭയിൽ സി.പി.എം-കോൺഗ്രസ് (എം) കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി. കൗൺസിലർമാരായ അഡ്വക്കേറ്റ് ബിനു പുളിക്കണ്ടത്തിനും ബൈജു കൊല്ലംപറമ്പിലിനും മർദനമേറ്റു. കേരള കോണ്‍ഗ്രസ് എം-സി.പി.എം ഉള്‍പ്പടെയുള്ള ഇടതുമുന്നണിയാണ് പാലാ നഗരസഭയില്‍ ഭരണത്തിലുള്ളത്.
Also Read
ഭരണത്തിൽ കേറിയത് മുതല്‍ ഇരുകക്ഷികളും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചേരുന്നതടക്കമുള്ള വിഷയങ്ങളിൽ തര്‍ക്കം നിലനിന്നിരുന്നു. ഇതിനിടെയാണ് ഇന്നത്തെ പ്രശ്നവും. ഇന്ന് രാവിലെ നഗരസഭ കൗണ്‍സില്‍ കൂടിയ ഘട്ടത്തില്‍ ഓട്ടോ സ്റ്റാന്‍ഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം ഒരു സി.പി.എം കൗണ്‍സിലര്‍ ഉന്നയിച്ചു. ഇതിനെ എതിര്‍ത്ത് കേരള കോണ്‍ഗ്രസ് കൗണ്‍സിലര്‍ എത്തുകയും പിന്നീട് വാക്ക് തര്‍ക്കം ഉണ്ടായി. ഇത് കയ്യാങ്കളിയിലേക്കെത്തുകയായിരുന്നു.
Sorry, there was a YouTube error.