Categories
local news

സെസ്സ് പിരിവ് ഊർജ്ജിതമാക്കണം; നിർമ്മാണതൊഴിലാളി ക്ഷേമ പെൻഷൻ, മറ്റു ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല; സി.ഐ.ടി.യു കാഞ്ഞങ്ങാട് ഏരിയ സമ്മേളനം നടന്നു

അജാനൂർ(കാഞ്ഞങ്ങാട്): നിർമ്മാണതൊഴിലാളി ക്ഷേമ പെൻഷൻ, മറ്റു ആനുകൂല്യങ്ങൾ എന്നിവ കൃത്യമായി തൊഴിലാളികൾക്ക് ലഭിക്കാത്തത് ആശങ്കയുളവാക്കുന്നതായി സി.ഐ.ടി.യു. ഈ മേഖലയിൽ പുതിയ തൊഴിലാളികളുടെ വരവിനെ ഇത് സാരമായി ബാധിക്കുന്നു. അതിനാൽ തൊഴിലാളികളുടെ ആശങ്കയകറ്റി സെസ്സ് പിരിവ് ഊർജ്ജിതമാക്കണമെന്ന് നിർമ്മാണ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു കാഞ്ഞങ്ങാട് ഏരിയ സമ്മേളനം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു. അടോട്ട് എ. കെ. നാരായണൻ നഗറിൽ നടന്ന സമ്മേളനം യൂണിയൻ കാസർകോട് ജില്ലപ്രസിഡണ്ട് എം.വി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

യൂണിയൻ കാഞ്ഞങ്ങാട് ഏരിയാ പ്രസിഡണ്ട് കെ. ശശി രാവണീശ്വരം അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി സെക്രട്ടറി പി. ദാമോദരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ശ്രീധരൻ പെരിയ രക്തസാക്ഷി പ്രമേയവും പി.കെ. പ്രകാശൻ അനുശോചന പ്രമേയവും, സി.വി.കൃഷ്ണൻ എസ് ശശി എന്നിവർ പ്രമേയവും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ട് സുജാത, സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗങ്ങളായ കാറ്റാടി കുമാരൻ, വി.ചന്ദ്രൻ, യൂണിയൻ ജില്ലാ കമ്മിറ്റി അംഗം.ബാലകൃഷ്ണൻ കാലിക്കടവ്, എം.ശോഭ, കെ.ജി.സജിവൻ എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർപേഴ്സൺ വി.വി. തുളസി സ്വാഗതവും സംഘാടകസമിതി കൺവീനർ വി.രാജൻ പാലക്കി നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി കെ.ശശി രാവണീശ്വരം (പ്രസിഡണ്ട്), പി. ദാമോദരൻ (സെക്രട്ടറി) കെ. ജി സജിവൻ (ട്രഷറർ), രാജൻ പാലക്കി, എം. ശോഭ. യേശുദാസ് (ജോയിന്റ് സെക്രട്ടറിമാർ), എസ്. ശശി, ശ്രീധരൻ പെരിയ, മുട്ടിൽ പ്രകാശൻ(വൈസ് പ്രസിഡണ്ട്മാർ) എന്നിവരെ തിരഞ്ഞെടുത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *