Trending News
സംസ്ഥാന വഖഫ് ബോർഡ് പിരിച്ചു വിട്ട് സർക്കാർ ഉത്തരവ്; ബി.ജെ.പി പിന്തുണയോടെ അധികാരം പിടിച്ച ആന്ധ്രയിൽ സംഭവിക്കുന്നത്..
മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിൻ; കാസറഗോഡ് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ മെഗാ ശുചീകരണം
ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴക്കെടുതി; 9 മരണം റിപ്പോർട്ട് ചെയ്തു; രക്ഷാപ്രവർത്തനം തുടരുന്നു; ജാഗ്രതയിൽ കേരളവും
തിരുവനന്തപുരം: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ സിഡ്കോ മുൻ സെയിൽസ് മാനേജറും ടോട്ടൽ ഫോര്‍ യു തട്ടിപ്പ് കേസിലെ പ്രതിയുമായ ചന്ദ്രമതിയമ്മക്ക് മൂന്നു വർഷം തടവും 29 ലക്ഷം രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
Also Read
2005 ജനുവരി ഒന്ന് മുതൽ 2008 നവംബര്‍ 21 വരെയുള്ള സിഡ്കോ സെയിൽസ് മാനേജരായിരിക്കെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ സെൽ ആണ് കേസ് അന്വേഷിച്ചത്.
തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ സെൽ മുൻ സൂപ്രണ്ട് സി.പി ഗോപകുമാർ രജിസ്റ്റർ ചെയ്‌ത കേസിൽ മുൻ ഇൻസ്പെക്ടർമാർ റെജി ജേക്കബ്, അജിത് കുമാർ, അശോകൻ, എസ്.എസ് സുരേഷ് കുമാർ എന്നിവരാണ് അന്വേഷണം നടത്തിയത്.
കുറ്റപത്രം സമർപ്പിച്ചത് മുൻ സൂപ്രണ്ട് വി.എൻ ശശിധരൻ. വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടറായ എ.ആർ രഞ്ജിത്കുമാറാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിൻ്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്‌സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ ടി.കെ വിനോദ് കുമാർ ഐ.പി.എസ് അറിയിച്ചു.
Sorry, there was a YouTube error.