Categories
education local news trending

ശിശുദിനത്തിൻ്റെ ഭാഗമായി ജില്ലയിൽ വിപുലമായ ഒരുക്കങ്ങൾ; റാലിയിയും, സ്റ്റുഡൻ്റ് പാർലമെൻറിയും സംഘടിപ്പിക്കുന്നു; എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി മറ്റു പരിപാടികളും; സംഭവം ഇങ്ങനെ..

കാസർകോട്: ജില്ലാ ഭരണ സംവിധാനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ജില്ലാ ശിശുക്ഷേമ സമിതി നവംബർ 14 ന് സംഘടിപ്പിക്കുന്ന ബാലദിന ഘോഷയാത്ര വമ്പിച്ച വിജയമാക്കാൻ സിവിൽ സ്റ്റേഷനിൽ ചേർന്ന ജില്ലാ ശിശുക്ഷമ സമിതി എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ശിശുദിനത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന ശിശുദിന റാലിയിയും, സ്റ്റുഡൻ്റ് പാർലമെൻറിലും പ്രധാനമന്ത്രി, പ്രസിഡണ്ട്, പ്രതിപക്ഷ നേതാവ്, സ്പീക്കർ എന്നീ പദവികളിലേക്ക് കുട്ടികളുടെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി എൽ.പി, യു.പി വിഭാഗത്തിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ജില്ലാതല പ്രസംഗ മത്സരം സംഘടിപ്പിക്കും. ഒക്ടോബർ 27ന് കാഞ്ഞങ്ങാട് ഹോസ്ദുർഗ്ഗ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലാണ് മത്സരം സംഘടിപ്പിക്കുക. അന്നേ ദിവസം തന്നെ എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി കഥ, കവിത രചനാ മത്സരങ്ങളും യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻ്ററി, വിഭാഗങ്ങൾക്ക് ഉപന്യാസ മത്സരങ്ങളും കന്നട മലയാളം വിഭാഗത്തിൽ നടത്തും. എൽ.പി, യു.പി, ഹൈസ്കൂൾ, വിഭാഗത്തിൽ ലളിതഗാനം പദ്യം പാരായണം മത്സരങ്ങളും, എൽ.പി വിഭാഗത്തിൽ കഥ പറച്ചിൽ മത്സരങ്ങളും സംഘടിപ്പിക്കും . വർണ്ണോത്സവം 2024 എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടി വിജയിപ്പിക്കാൻ ഒക്ടോബർ 19ന് വൈകു: 4 ന് കാഞ്ഞങ്ങാട് ഹോസ്ദുർഗ്ഗ് ഹൈസ്കൂളിൽ സംഘാടകസമിതി യോഗം വിളിച്ചു ചേർക്കാൻ തീരുമാനിച്ചു.

ശിശുക്ഷേമ സമിതി ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ ജയൻ കാടകം അധ്യക്ഷത വഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ, സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ ഒ.എം. ബാലകൃഷ്ണൻ, വിദ്യാഭ്യാസ വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ഷൗക്കത്തലി, ജില്ലാ മെഡിക്കൽ ഓഫീസ് പ്രതിനിധി കെ ശോഭന, എം. ഗിരീശൻ സി വി, എം.വി നാരായണൻ, പ്രവീൺ പാടി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി.എം.എ കരീം സ്വാഗതവും സി.വി ഗിരീശൻ നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest