Categories
local news news

കളിച്ചുകൊണ്ടിരിക്കെ കുട്ടികളുടെ ദേഹത്ത് തീ പടർന്നു; നിലവിളികേട്ട മാതാവ് വീട്ടിൽനിന്നും പുറത്തിറങ്ങി നോക്കിയപ്പോൾ കണ്ടത് കക്കൂസ് കുഴിയിൽ, വെന്തുരുകിയ മൂന്ന് മക്കളെ; കാസർകോട് നെല്ലിക്കട്ടയിൽ സംഭവിച്ചത് കാര്യമായ കുട്ടിക്കളി; സമീപവാസികൾ പറയുന്നത്

ചെര്‍ക്കള(കാസർകോട്): കളിച്ചുകൊണ്ടിരുന്ന മൂന്ന് കുട്ടികൾ തീപൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ. ചെർക്കള നെല്ലിക്കട്ടയിലാണ് സംഭവം. നെല്ലിക്കട്ടയിലെ താജുദ്ദീൻ ദാരിമിയുടെ മക്കളായ മുഹമ്മദ് അസര്‍ (13), ഫാത്തിമ (7), അബ്ദുല്ല (9) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ കുട്ടികളെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച്ച വൈകിട്ടോടെ വീടിന് സമീപത്ത് കളിച്ചുകൊണ്ടിരിക്കെ ഉണക്ക പുല്ലിന് തീപിടിച്ചാണ് അപകടം. സമീപത്ത് പുതുതായി കുഴിച്ചു വെച്ചിരുന്ന കക്കൂസ് കുഴിയിലായിരുന്നു കുട്ടികൾ. ഈ കുഴിയിൽ ഇറങ്ങി തീ കൊളുത്തി കളിച്ചതാകാം എന്നാണ് നിഗമനം.

കുട്ടികളുടെ പരിക്ക് ഗുരതരമാണെന്ന് സമീപവാസികൾ പറഞ്ഞു. വീട്ടുകാരുടെ കണ്ണുവെട്ടിച്ച് കുട്ടികൾ കളിക്കുകയായിരുന്നു. മൂന്ന് പേർ ഒരുമിച്ച് കളിക്കുന്നതിനാൽ വീട്ടുകാരുടെ ശ്രദ്ധയും പതിഞ്ഞില്ല. വീടിനകത്തായിരുന്ന മാതാവ് കുട്ടികളുടെ ബഹളം കേട്ടാണ് പുറത്തിറങ്ങിയത്. അപ്പോഴേക്കും കുട്ടികൾ വെന്തുരുകിയ നിലയിലായിരുന്നു. സമീപവാസികൾ എത്തി കാസർകോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പരിയാരത്തേക്ക് കൊണ്ടുപോകാൻ നിർദ്ദേശിക്കുകയായിരുന്നു. സംഭവം നാട്ടുകാരെ ഒന്നടകം സങ്കടത്തിലാക്കിയിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *