Trending News
സംസ്ഥാന വഖഫ് ബോർഡ് പിരിച്ചു വിട്ട് സർക്കാർ ഉത്തരവ്; ബി.ജെ.പി പിന്തുണയോടെ അധികാരം പിടിച്ച ആന്ധ്രയിൽ സംഭവിക്കുന്നത്..
മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിൻ; കാസറഗോഡ് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ മെഗാ ശുചീകരണം
ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴക്കെടുതി; 9 മരണം റിപ്പോർട്ട് ചെയ്തു; രക്ഷാപ്രവർത്തനം തുടരുന്നു; ജാഗ്രതയിൽ കേരളവും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം അപകടത്തില്‍പെട്ടു. തിരുവനന്തപുരം വാമനപുരത്ത് വെച്ചായിരുന്നു അപകടം. ഇരുചക്രവാഹന യാത്രക്കാരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം ഒന്നിന് പിറകെ ഒന്നായി കൂട്ടിയിടിച്ചത്. അപകടത്തിൽ ആര്‍ക്കും പരിക്കില്ല എന്നാണ് വിവരം. അഞ്ച് വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. ഒരു കമാന്‍ഡോ വാഹനം മുഖ്യമന്ത്രിയുടെ വാഹനത്തിൽ ഇടിച്ചു. പിന്നാലെയുള്ള കമാന്‍ഡോ വാഹനവും രണ്ട് പോലീസ് വാഹനം, ഒരു ആംബുലന്‍സ് എന്നിവയാണ് ഒന്നിന് പിറകെ ഒന്നായി കൂട്ടിയിടിച്ചത്. കാര്യമായ കേടുപാട് മുഖ്യമന്ത്രിയുടെ വാഹനത്തിന് ഇല്ലാത്തതിനാൽ മുഖ്യമന്ത്രി സംഭവ സ്ഥലത്ത് നിന്നും യാത്ര തുടർന്നു. മറ്റു വാഹനങ്ങൾ സംഭവ സ്ഥലത്ത് നിര്‍ത്തിയിട്ടു. തിരക്കുള്ള സമയമായതിനാൽ വലിയ അപകടമാണ് ഒഴിവായത്. സംഭവവുമായി ബന്ധപ്പെട്ട് സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
Sorry, there was a YouTube error.