Categories
news

ബാബറി മസ്ജിദ് കേസ്: ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി എടുത്ത നിലപാട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുമ്പോള്‍

ബാബറി മസ്ജിദ് വിഷയത്തിൽ അത്തരമൊരു വിധി വന്നാൽ എന്താകും നിലപാടെന്ന് കോൺഗ്രസും ലീഗും ആലോചിച്ച് നോക്കണമെന്നും പിണറായി പറഞ്ഞിരുന്നു.

ബാബറി മസ്ജിദ് തകർത്ത കേസിൽ വിധി വന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ വാക്കുകൾ അക്ഷരാർത്ഥത്തിൽ ശെരി വെക്കുകയാണ് കോൺഗ്രസ്. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി എടുത്ത നിലപാടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നത്. വിശ്വാസത്തിന്‍റെ പക്ഷത്തു നിൽക്കാനാണ് കോൺഗ്രസ് നിലപാടെടുത്തത്. ഭരണഘടനാ മൂല്യങ്ങളല്ല വിശ്വാസമാണ് പ്രധാനം എന്നായിരുന്നു കോൺഗ്രസ് പക്ഷം.

ഇക്കാര്യം ചൂണ്ടിക്കാട്ടി ബാബറി മസ്ജിദിന്‍റെ കാര്യത്തോട് ചേർത്താൽ എന്താകും സ്ഥിതി . ബാബറി മസ്ജിദ് വിഷയത്തിൽ അത്തരമൊരു വിധി വന്നാൽ എന്താകും നിലപാടെന്ന് കോൺഗ്രസും ലീഗും ആലോചിച്ച് നോക്കണമെന്നും പിണറായി പറഞ്ഞിരുന്നു. അതിന് പിന്നിലെ അപകടം സംഘപരിവാർ അജണ്ടയ്ക്കൊപ്പം പോകുന്ന കോൺഗ്രസ് സമയമെടുത്ത് ആലോചിച്ച് നോക്കണമെന്ന് മുഖ്യമന്ത്രി ഉപദേശിച്ചിരുന്നു.

രാജ്യത്തെ ജനാധിപത്യ മതനിരപേക്ഷ അടിത്തറകൾക്ക് ആശങ്ക നൽകികൊണ്ട് ബാബറി വിധി പുറത്ത് വന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ വാക്കുകൾ അന്വർത്ഥമാകുകയാണ്. കേസിന് മതിയായ തെളിവുകൾ ഇല്ല എന്നും. കുറ്റം തെളിയിക്കുന്നതിന് അന്വേഷണ സംഘം അതായത് സി.ബി.ഐ പരാജയപെട്ടു എന്നും വിധി ചൂണ്ടിക്കാട്ടുന്നു.

ബാബറി മസ്ജിദ് കേസ് ഒരു ആരാധനാലയത്തിന്‍റെ മാത്രം വിഷയമല്ല എന്നും, അത് ഈ നാട്ടിലെ എല്ലാ ആരാധനാലയങ്ങളുടെയും വരാനിരിക്കുന്ന ഭാവി കാലമാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. ക്രാന്ത ദർശിയായ ഒരു ഭരണാധികാരിയുടെയും രാഷ്ട്രീയക്കാരന്‍റെയും വാക്കുകൾ കാലം അടിവരയിടുന്നു. ബാബറി മസ്ജിദ് തകർത്ത കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കുമ്പോൾ രാജ്യത്തോട് മറുപടി പറയാനുള്ള ഉത്തരവാദിത്തം കോൺഗ്രസിന് കൂടിയാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *