Categories
തുളുനാട്ടുകാർ ഒഴുകിയെത്തി; സഞ്ചരിക്കുന്ന മന്തിസഭ നവകേരള സദസ്സ്, പൈവളിഗെയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‌തു
ധാരാളം വൈവിധ്യങ്ങൾ നിലനിൽക്കുന്ന നാടാണ് നമ്മുടെ രാജ്യം
Trending News





കാസർകോട്: സപ്‌തഭാഷ സംഗമ ഭൂമിയിൽ സഞ്ചരിക്കുന്ന മന്തിസഭയായ നവകേരള സദസിലേക്ക് തുളുനാട്ടുകാർ ഒഴുകിയെത്തി. കാസർകോട്, മഞ്ചേശ്വരം പൈവളികെയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സദസ്സ് ഉദ്ഘാടനം ചെയ്‌തു.
Also Read
നമ്മുടെ രാജ്യം വല്ലാത്ത ദശാസന്ധിയിൽ നിൽക്കുന്ന കാലമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവകേരള സദസ്സ് മഞ്ചേശ്വരം പൈവളികയിൽ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മാനവ സാഹോദര്യവും മതനിരപേക്ഷ മൂല്യങ്ങളും രാജ്യത്ത് ഇല്ലാതാക്കുന്നു. മതരാഷ്ട്രമാക്കാനുള്ള ശ്രമമാണ് സംഘപരിവാർ രാജ്യത്ത് ശ്രമിക്കുന്നത്. ഫലസ്‌തീൻ ജനത ആക്രമിക്കപ്പെടുന്നു. കുട്ടികളും സ്ത്രീകളും കൊല്ലപ്പെടുകയാണ്. ഇതെല്ലം ചെയ്യുന്നത് ഇസ്രായേൽ ആണ്. സയണിസ്‌റ്റ് രീതിയാണ് തുടരുന്നത്.

ഇസ്രയേലുമായി നമ്മുടെ രാജ്യത്തിന് മുമ്പൊന്നും യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. നെഹ്രുവിൻ്റെ കാലം മുതലേ ഫലസ്‌തീനെ ഒപ്പം നിർത്തുന്ന സമീപനമായിരുന്നു. ഇപ്പോൾ മോദിയുടെ ഗവൺമെണ്ട് ബി.ജെ.പിയുടെ നേതൃത്വത്തിൽ ഇസ്രയേലിനെ പിന്തുണയ്ക്കുന്നു. കേന്ദ്ര സർക്കാരിൻ്റെ നിലപാട് ലോക രാജ്യങ്ങൾക്കിടയിൽ നാണം കെടുത്തുന്നതായി തീർന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ധാരാളം വൈവിധ്യങ്ങൾ നിലനിൽക്കുന്ന നാടാണ് നമ്മുടെ രാജ്യം. എന്നാൽ ഒരു ഭാഷാ, ഒരു നികുതി, തുടങ്ങി ഒരു എന്ന രീതിയിലേക്ക് രാജ്യത്തെ സർക്കാർ കൊണ്ടു പോകുകയാണ്. നമ്മുടെ രാജ്യത്തെ പട്ടിണി സൂചിക പുറത്തുവന്നു. കോൺഗ്രസ് കൊണ്ടുവന്ന ആഗോള വൽക്കരണ നയങ്ങൾ ബി.ജെ.പി സർക്കാരും പിന്തുടരുന്നു. ഇതോടെ സമ്പന്നർ വർധിക്കുകയും അതി സമ്പന്നർ അതി സമ്പന്നരായി തുടരുകയും ചെയ്യുന്നു.
രാജ്യത്ത് സാമ്പത്തിക അസമത്ത്വം നിലനിൽക്കുന്നു. കേരളത്തെ സാമ്പത്തികമായി ഞെരുക്കി ഇല്ലാതാക്കാൻ കേന്ദ്രം ശ്രമിക്കുന്നു. എന്നാൽ വികസന നേട്ടങ്ങൾ ഒന്നൊന്നായി മുഖ്യമന്ത്രി വ്യക്തമാക്കി. കേരളം അതി ദാരിദ്ര്യത്തിൽ നിന്നും മുക്തി നേടി പ്രഖ്യാപിച്ചു. കേരളം എല്ലാം കൊണ്ടും മെച്ചപ്പെട്ടു നിൽക്കുന്നുണ്ട്. വികസനത്തിൻ്റെ കുതിപ്പിലാണ്. സംസ്ഥാന സർക്കാരിൻ്റെ നേട്ടങ്ങളെ ഉൾകൊള്ളാൻ പ്രതിപക്ഷത്തിന് കഴിയുന്നില്ല. അതുകൊണ്ടാണ് നവകേരള സദസ്സ് ബഹിഷ്‌കരിക്കാൻ ഇടയാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Sorry, there was a YouTube error.