Categories
business channelrb special news

കോഴി വിപണിയിൽ വ്യത്യസ്ഥ വില; ഉപഭോക്താക്കളിൽ സംശയം; കുറഞ്ഞ വിലക്ക് വിൽക്കപ്പെടുന്നത് ഭക്ഷ്യയോഗ്യമല്ലാത്ത ഇറച്ചിക്കോഴിയോ.?

സ്പെഷ്യൽ റിപ്പോർട്ട്

കാസർകോട്: കോഴി വിപണിയിൽ വ്യത്യസ്ഥ വില ഈടാക്കുന്നത് ഉപഭോക്താക്കളിൽ സംശയം ജനിപ്പിച്ചിരിക്കുകയാണ്. തമിഴ്നാട്, ആന്ധ്രാ എന്നി സംസ്ഥാനങ്ങളിൽ നിന്നും രോഗഭീഷണി നേരിടുന്ന ബ്രോയിലർ കോഴികളെ കേരളത്തിൽ എത്തിച്ച് കുറഞ്ഞ വിലക്ക് വിൽക്കുന്നുവെന്നും പറയപ്പെടുന്നു.

ശരാശരി ഒരു കിലോയ്ക്ക് 70 മുതൽ 80 രൂപ വരെയാണ് ഇറച്ചിക്കോഴിക്ക് വില. എന്നാൽ ചില കടകളിൽ 70 രൂപക്ക് താഴേ 30 രൂപവരെ വില കുറച്ചു നൽകുന്നുണ്ട്. ഈ വില വ്യത്യാസം സോഷ്യൽ മീഡിയകളിൽ പ്രചരിക്കുകയും ചെയ്യുന്നു. ഇതിനെതിരെ ഭക്ഷ്യവകുപ്പ് നടപടി സ്വീകരിക്കാത്തതിലും വിൽക്കപ്പെടുന്ന കോഴികളിൽ പരിശോധന നടത്താത്തതും ഉപഭോതാക്കളെ കുഴക്കുകയാണ്. വില കുറഞ്ഞ കോഴി വാങ്ങിയാൽ മാരക രോഗങ്ങൾക്ക് കാരണമാകുമോ എന്ന ഭയപ്പാടിലാണ് ആളുകൾ.

എന്നാൽ കോഴി വിപണിയിലെ മത്സരമാണ് വിലകുറച്ചു നല്കാൻ കാരണമെന്നാണ് ചിക്കൻ മാർച്ചന്റ്സ് അസോസിയേഷൻ വ്യക്തമാകുന്നത്. എല്ലാ കടകളിലും വില എകികരണം കൊണ്ടുവരാൻ ശ്രമിക്കുനുണ്ട്. കാസർകോട് ജില്ലയിലെ 200 ഓളം കടകൾ അസോസിയേഷൻ്റെ ഭാഗമാണെന്നും ജില്ലാ ജനറൽ സെക്രട്ടറി ഹമീദ് ഫൈസി ബെദിര പറഞ്ഞു.

കോഴികളിൽ രോഗ ബാധയുണ്ടെന്നത് അസോസിയേഷൻ തള്ളിക്കളഞ്ഞു. വിലകുറച്ച്‌ നൽകുന്നത് ഒരുപറ്റം വ്യാപാരികളെ കടക്കെണിയിലാക്കാൻ വഴിയൊരുക്കും, പരമ്പരാഗതമായി കോഴി കച്ചവടം നടത്തുന്ന വ്യാപാരികളെയാണ് ഇത് കാര്യമായി ബാധിക്കുക. കോഴി വിപണന മേഖലയിൽ പുതുതായി എത്തിയവരുടെ കച്ചവട തന്ത്രമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

കോഴി എല്ലാകടകളിലും ലൈവ് ഇറച്ചിയാക്കിയാണ് വിൽക്കപെടുന്നത. ജില്ലയിലുള്ള ഫാമുകളിലെ കോഴി തികയാതെ വരുമ്പോഴാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കോഴി കേരളത്തിൽ എത്തിക്കുന്നത്. ഇത്തരം കോഴികൾ ഭക്ഷ്യ യോഗ്യമാണോ എന്ന് പരിശോധിക്കേണ്ടത് സർക്കാർ സംവിധാനമാണെന്നും അദ്ദേഹം ചാനൽ ആർ.ബിയോട് പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *