Categories
international news trending

അതിർത്തി കടന്ന് എത്തിയാൽ ഒരു ഡസൻ മുട്ടക്ക് 8 ഡോളർ വരെ; കോഴിമുട്ട വില കുതിച്ചുയരുന്നു; കള്ളകടത്തു നടത്തുന്നത് ശിക്ഷാർഹം

അതേ സമയം മെക്‌സിക്കോയിൽ നിന്നും അതിർത്തി കടത്തി നിയമവിരുദ്ധമായി മുട്ട കൊണ്ടു വരുന്നവർക്ക് പിഴ ചുമത്തുമെന്ന് അധികൃതർ വെളിപ്പെടുത്തി.

അമേരിക്കയിലെ ടെക്‌സസ് സംസ്ഥാനത്തിൽ പൊതുവേയും ഡാളസ്സിൽ പ്രത്യേകിച്ചും കോഴിമുട്ടയുടെ വില കുതിച്ചുയരുന്നു. എല്ലാ നിത്യോപയോഗ വസ്തുക്കളുടേയും വിലയിൽ കാര്യമായ വർദ്ധനവുണ്ടെങ്കിലും, അതിൽ നിന്നും തികച്ചും വ്യത്യസ്ഥമായാണ് കടകളിൽ മുട്ട വിലയിലുള്ള കുതിച്ചുകയറ്റം. ഒരു മാസം മുമ്പു ഒരു ഡസൻ മുട്ട ഒരു ഡോളറിനു താഴെ ലഭിച്ചിരുന്ന സാഹചര്യത്തിൽ ഇപ്പോൾ ഒരു ഡസൻ മുട്ടയുടെ വില 5 ഡോളർ 22 സെന്റായി ഉയർന്നു.

അതേ സമയം മെക്‌സിക്കോയിൽ നിന്നും അതിർത്തി കടത്തി നിയമവിരുദ്ധമായി മുട്ട കൊണ്ടു വരുന്നവർക്ക് പിഴ ചുമത്തുമെന്ന് അധികൃതർ വെളിപ്പെടുത്തി. 10,000 ഡോളർ വരെ പിഴ ചുമത്തുമെന്നും ഇവർ പറഞ്ഞു. ഈയ്യിടെ അതിർത്തിയിലൂടെ മുട്ട അനധികൃതമായി കടത്തുന്നുവെന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സാൻഡിയാഗൊ ഫിൽഡ് ഓപ്പറേഷൻസ് കസ്റ്റംസ് ആന്റ് ബോർഡ് പ്രൊട്ടക്ഷൻ ഡയറക്ടർ ജനിഫർ പറഞ്ഞു.

മെക്‌സിക്കോ അതിർത്തി പ്രദേശങ്ങളിൽ ഒരു ഡസൻ മുട്ടക്ക് 3 ഡോളർ മാത്രമാണ് വില. എന്നാൽ അതിർത്തി കടന്ന് അമേരിക്കയിൽ എത്തിയാൽ ഒരു ഡസൻ മുട്ടക്ക് 8 ഡോളർ വരെ മിനി മാർക്കറ്റിൽ ലഭിക്കും. യു.എസ്., ഗവൺമെന്റ് കൺസ്യൂമർ പ്രൈസ് ഇൻഡക്‌സ് അനുസരിച്ചു 2022 ജനുവരിയിൽ ഒരു ഡസൻ ലാർജ് മുട്ടക്ക് 1.93 ഡോളർ ആയിരുന്നുവെങ്കിൽ ഡിസംബറിൽ 4.25 ഡോളർ ആയി ഉയർന്നിരുന്നു.

മുട്ടയുടെ വില വർദ്ധിക്കുന്നതിൻ്റെ പ്രധാനകാരണം പക്ഷി പനിയെതുടർന്ന് മുട്ടയിടുന്ന മില്യൺ കണക്കിന് കോഴികളെ കൊന്നു കളഞ്ഞിരുന്നു. 2022 ൽ 57.8 മില്യൺ കോഴികളാണ് എവിയൻ ഫ്‌ളൂ ബാധിച്ചതിനാൽ നശിച്ചത്. യു.എസ്സ്. ഡിപ്പാർട്ട്‌മെന്റ് ഓഫ് അഗ്രികൾച്ചറൽ ഡാറ്റായിലാണ് ഇതു വെളിപ്പെടുത്തിയിരിക്കുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *