Categories
ചെർക്കളം അബ്ദുല്ല; ധീരനും ജനകീയനുമായ രാഷ്ട്രീയ നേതാവ് സി.ടി
Trending News
കാസർകോട്: ജനങ്ങളോടൊപ്പം പ്രവർത്തിച്ച ജനകീയനും ധീരനുമായ രാഷട്രീയ നേതാവായിരുന്നു ചെർക്കളം അബ്ദുല്ലയെന്ന് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി.അഹമ്മദലി പറഞ്ഞു. രാഷ്ട്രീയ രംഗത്ത് സാധാരണ പ്രവർത്തകനായി പ്രവർത്തിച്ച് സംസ്ഥാന നേതാവും എം.എൽ.എയും മന്ത്രിയുമായ ചെർക്കളം നിർഭയനും ധീരനുമായ നേതാവായിരുന്നു. ചെർക്കളം അബ്ദുള്ള ഓർമ്മ ദിനത്തിൽ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി നടത്തിയ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കൃത്യനിഷ്ഠയും ആത്മാർത്ഥതയും ജീവിതത്തിലുടനീളം കണിശമായി പുലർത്തിയ മാതൃകാ നേതാവായിരുന്നു ചെർക്കളം അബ്ദുല്ലയെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ സ്വാഗതം പറഞ്ഞു.
വി.കെ.പി ഹമീദലി,പി.എം മുനീർ ഹാജി, കെ.ഇ.എ ബക്കർ,എ.എം കടവത്ത്, എം.അബ്ബാസ്,എ.ബി ശാഫി, അബ്ദുള്ള കുഞ്ഞി ചെർക്കള, ഹാരിസ് ചൂരി പ്രസംഗിച്ചു. നിരവധി പ്രമുഖർ പരുപാടിയിൽ സംബന്ധിച്ചു.
Sorry, there was a YouTube error.