Categories
Kerala local news

ഭൂമി പതിച്ചു നൽകും; കാസർഗോഡ് ചീമേനി വില്ലേജിലെ 9 ഏക്കർ 46.5 സെൻ്റ് മിച്ചഭൂമിയാണ് പതിച്ചുനൽകുക; കൂടുതൽ വിവരങ്ങൾ..

കാസർഗോഡ് ചീമേനി വില്ലേജിലെ 9 ഏക്കർ 46.5 സെൻ്റ് മിച്ചഭൂമി കൈവശം വച്ചുവരുന്ന 12 പേർക്ക് കേരള ഭൂപരിഷ്കരണ നിയമം 1963-ലെ വ്യവസ്ഥകൾക്കു വിധേയമായി കൈവശഭൂമി പതിച്ചു നൽകുവാൻ സംസ്ഥാന ലാൻഡ് ബോർഡ് സെക്രട്ടറിയ്ക്ക് നിർദ്ദേശം നൽകി. മിച്ചഭൂമി ഏറ്റെടുക്കുന്നതിന് മുൻപ് ക്രയസർട്ടിഫിക്കറ്റ് ലഭിച്ചവരോ, ക്രയസർട്ടിഫിക്കറ്റ് ലഭിച്ചവരിൽ നിന്നും ഭൂമി കൈമാറികിട്ടിയവരോ, വിലയ്ക്ക് വാങ്ങിയവരോ ആയവരും കൈവശഭൂമിയുടെ നികുതി മുൻപ് ഒടുക്കിയിരുന്നവരുമായ 3 പേരില്‍ നിന്നും തുടർന്നും ഭൂനികുതി സ്വീകരിയ്ക്കും. മിച്ചഭൂമിയായി ഏറ്റെടുക്കുന്നതിന് മുമ്പ് ഭൂമി കൈവശം വച്ചുവന്നിരുന്ന 5 പേർക്ക് ലാൻഡ് ക്രയസർട്ടിഫിക്കറ്റ് നൽകും. ഭൂമി പതിച്ചു കിട്ടുന്നതിന് അർഹരായ 4 പേര്‍ക്ക് കൈവശഭൂമി പതിച്ചു നൽകും.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest