Categories
ചിത്താരി ചാമുണ്ഡികുന്ന് മീത്തൽ വീട് തറവാട് നാഗ പ്രതിഷ്ഠാ ചടങ്ങും അനുമോദനവും ആദരവും നടന്നു
Trending News
കാഞ്ഞങ്ങാട് റിയൽ ഹൈപ്പർ മാർക്കറ്റിൽ വനിതാ കൗൺസിലർമാർക്കുള്ള സ്വീകരണവും ക്രിസ്തുമസ് ന്യൂ ഇയർ സമ്മാന വിതരണവും നടന്നു
കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പും മറ്റു വകുപ്പുകളും ചേർന്ന് തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിൽ സംരംഭക സഭ സംഘടിപ്പിച്ചു
റാഷിദിൻ്റെ ദുരൂഹ മരണം; കുടുംബത്തിൻ്റെയും ജനങ്ങളുടെയും സംശയം ദൂരീകരിക്കണം; ഉന്നതസംഘം അന്വേഷിക്കണമെന്നും ആവശ്യം; ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
കാഞ്ഞങ്ങാട്: ചാമുണ്ഡികുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാന അവകാശികളിൽ പ്രധാനിയായ ചിത്താരി ചാമുണ്ഡികുന്ന് മീത്തൽ വീട് തറവാട്ടിൽ നാഗ പ്രതിഷ്ഠാ ചടങ്ങും അനുമോദനവും ആദരവും നടന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ്, യു.എസ്.എസ്, ബിരുദ പരീക്ഷകളിലും വിവിധ മേഖലകളിലും കഴിവ് തെളിയിച്ച വ്യക്തികളെയും അനുമോദിച്ചു. കൂടാതെ തറവാട്ടിലെ മുതിർന്ന അംഗങ്ങളെ ആദരിക്കുന്ന ചടങ്ങും നടന്നു. വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാനത്തെ അശോകൻ അന്തിത്തിരിയൻ പരിപാടി ഉദ്ഘാടനം ചെയ്ത് ആദരവ് നിർവഹിച്ചു. തറവാട് പ്രസിഡണ്ട് ദിവാകരൻ തണ്ണോട്ട് അധ്യക്ഷനായി. മുതിർന്ന അംഗങ്ങളായ രാമൻ കാരണവർ ചുള്ളി, ജെ.കെ കൃഷ്ണൻ മാസ്റ്റർ ഞാണിക്കടവ്, കുഞ്ഞിമാണിക്യം മടിയൻ, വെള്ളച്ചി കുതിരുമ്മൽ, മാധവി കുന്നരുവത്ത്, കാരിച്ചിയമ്മ കളിങ്ങോത്ത്, ജാനകി എം.വി കുന്നുമ്മൽ, കാരിച്ചി ഒറ്റമാവുങ്കാൽ എന്നിവർ ആദരവ് ഏറ്റുവാങ്ങി. സെക്രട്ടറി എം.വി സുകുമാരൻ സ്വാഗതവും ഖജാൻജി നാരായണൻ പള്ളിക്കാപ്പിൽ നന്ദിയും പറഞ്ഞു.
Sorry, there was a YouTube error.