Categories
ചാമുണ്ഡിക്കുന്ന് വിഷ്ണുചാമുണ്ഡേശ്വരി ദേവസ്ഥാനം കളിയാട്ട മഹോത്സവം 2024 നവംബർ 27 മുതൽ ഡിസംബർ 1 വരെ
Trending News
എം.എൽ.എ സ്ഥാനം രാജി വെച്ചു; കേരളത്തിൽ ഇനി തൃണമൂലിനെ ശക്തിപ്പെടുത്തും; പിണറായിക്കെതിരെയുള്ള പോരാട്ടം തുടരും; നിലമ്പൂരിൽ വി.എസ് ജോയിയെ മത്സരിപ്പികാണാമെന്നും നിർദ്ദേശം
റാഷിദിൻ്റെ ദുരൂഹ മരണം; കുടുംബത്തിൻ്റെയും ജനങ്ങളുടെയും സംശയം ദൂരീകരിക്കണം; ഉന്നതസംഘം അന്വേഷിക്കണമെന്നും ആവശ്യം; ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
അതിഞ്ഞാൽ ദർഗ ശരീഫ് ജമാഅത്ത് ഭാരവാഹികൾ മടിയൻ കൂലോം ക്ഷേത്രത്തിൽ എത്തി; നവീകരണ ഫണ്ടിലേക്ക് തുക കൈമാറി
കാഞ്ഞങ്ങാട്: ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാനത്ത് വർഷംതോറും കഴിച്ചു വരാറുള്ള കളിയാട്ട മഹോത്സവം ഒരു ദിവസത്തെ നേർച്ച കളിയാട്ടത്തോടുകൂടി 5 ദിവസങ്ങളിലായി 2024 നവംബർ 27ന് ആരംഭിച്ച് 2024 ഡിസംബർ ഒന്നു വരെ വിവിധ ആഘോഷ പരിപാടികളോടുകൂടി നടത്തപ്പെടാൻ തീരുമാനിച്ചിരിക്കുകയാണ്. ഉത്സവത്തിൻ്റെ ഭാഗമായുള്ള വെടിക്കെട്ട് ഒഴിവാക്കി തുക നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ പെട്ടവരുടെ ആശ്രിതർക്ക് കൈമാറാനാണ് തീരുമാനമെന്ന് ഭാരവാഹികൾ കാഞ്ഞങ്ങാട് നടന്ന വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇതിനായുള്ള തുക ഉത്തരമലബാർതീയ്യ സംരക്ഷണ സമിതി പ്രസിഡണ്ട് രാജൻ പെരിയയ്ക്ക് ഉത്സവാഘോഷത്തിൻ്റെ ഭാഗമായുള്ള അനുമോദന സദസ്സിൽ വച്ച് ഭാരവാഹികൾ കൈമാറും. ഉത്സവ ആഘോഷത്തിൻ്റെ ഭാഗമായി നവംബർ 27ന് രാവിലെ 10 മണിക്ക് ക്ഷേത്രപരിധിയിലെ 7 പ്രാദേശിക സമിതികളിൽ നിന്നുള്ള കലവറ നിറയ്ക്കൽ ചടങ്ങ്. രാത്രി 7 മണിക്ക് വാരിക്കാട്ടപ്പൻ മഹിഷ മർദ്ദിനി ക്ഷേത്രത്തിൽ നിന്നും ദീപവും തിരിയും കൊണ്ടുവരുന്നതോടുകൂടി ഉത്സവത്തിന് ആരംഭം കുറിക്കും. രാത്രി 9 മണി മുതൽ പൂമാരുതൻ തെയ്യത്തിൻ്റെ വെള്ളാട്ടം, വിഷ്ണുമൂർത്തി, രക്തചാമുണ്ഡി, ഭഗവതി എന്നീ തെയ്യങ്ങളുടെ കുളിച്ചേറ്റം അരങ്ങിൽ എത്തും. നവംബർ 28ന് രാവിലെ മുതൽ പൂമാരുതൻ, രക്തചാമുണ്ഡി, ഭഗവതി, വിഷ്ണുമൂർത്തി എന്നീ തെയ്യങ്ങളുടെ പുറപ്പാട് നടക്കും. രാത്രി എട്ടുമണിക്ക് പിഞ്ചുബാലികമാരുടെ താലപ്പൊലി, മുത്തുകുട, ശിങ്കാരിമേളം, പൂക്കാവടി, കാവടിയാട്ടം, വാദ്യമേളം ദേവ നൃത്തം, കലാരൂപങ്ങൾ, ദീപാലങ്കാരങ്ങൾ, വിളക്ക് നൃത്തം മറ്റ് നിരവധി ചലന നിശ്ചലദൃശ്യങ്ങൾ തുടങ്ങിയവ അണിനിരക്കുന്ന തിരുമുൽ കാഴ്ച മടിയൻകുന്ന് താനത്തിങ്കാൽ വയനാട്ടുകുലവൻ ദേവസ്ഥാനത്തുനിന്നും പുറപ്പെടും. രാത്രി 10 മണിക്ക് പൂമാരുതൻ തെയ്യത്തിന്റെ വെള്ളാട്ടം തിരുമുൽ കാഴ്ച സ്വീകരിക്കലും തുടർന്ന് വിഷ്ണുമൂർത്തി, രക്തചാമുണ്ഡി, ഭഗവതി എന്നീ തെയ്യങ്ങളുടെ കുളിച്ചേറ്റവും. നവംബർ 29ന് രാവിലെ മുതൽ പൂമാരുതൻ, രക്തചാമുണ്ഡി, ഭഗവതി, വിഷമൂർത്തി എന്നീ തെയ്യങ്ങളുടെ പുറപ്പാട്. രാത്രി 8 മണിക്ക് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാനം പ്രാദേശിക സമിതികൾ അവതരിപ്പിക്കുന്ന കൈകൊട്ടികളിയും രാത്രി 10 മണി മുതൽ പൂമാരുതൻ തെയ്യത്തിന്റെ വെള്ളാട്ടവും രക്തചാമുണ്ഡി, ഭഗവതി, വിഷ്ണുമൂർത്തി, എന്നീ തെയ്യങ്ങളുടെ കുളിച്ചേറ്റവും. നവംബർ 30ന് ശനിയാഴ്ച രാവിലെ മുതൽ രക്തചാമുണ്ഡി, ഭഗവതി വിഷ്ണുമൂർത്തി തെയ്യങ്ങളുടെ പുറപ്പാടും രാത്രി 7 മണിക്ക് ക്ഷേത്രപരിധിയിൽ നിന്നും 2024 വർഷത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കും കലാകായിക മത്സരങ്ങളിൽ മികവുപുലർത്തിയ വ്യക്തികൾക്കും ക്ഷേത്ര ഭരണസമിതിയുടെ ഉപഹാര വിതരണവും അനുമോദനവും നടക്കും. ഹോസ്റ്റര്‍ഗ് പോലീസ് ഇൻസ്പെക്ടർ അജിത് കുമാർ അനുമോദനം നടത്തും. തുടർന്ന് ക്ഷേത്രപരിധിയിലെ കലാപ്രതിഭകൾ അവതരിപ്പിക്കുന്ന കലാസന്ധ്യ അരങ്ങേറും. രാത്രി 10 മണി മുതൽ പൂമാ രുതൻ വെള്ളാട്ടവും രക്തചാമുണ്ഡി, ഭഗവതി, വിഷ്ണുമൂർത്തി എന്നീ തെയ്യങ്ങളുടെ കുളിച്ചേറ്റവുംപടിഞ്ഞാർ ചാമുണ്ഡിയുടെ മോന്തിക്കോലവും അരങ്ങിൽ എത്തും.
Also Read
സമാപന ദിവസമായ ഡിസംബർ ഒന്നിന് ഞായറാഴ്ച രാവിലെ മുതൽപൂമാരുതൻ, രക്തചാമുണ്ഡി, ഭഗവതി എന്നീ തെയ്യങ്ങളുടെ പുറപ്പാട് നടക്കും.12 മണിക്ക് വിഷ്ണുമൂർത്തിയുടെ പുറപ്പാടും ഒരുമണിക്ക് പടിഞ്ഞാറേ ചാമുണ്ഡി ഗുളികൻ എന്നീ തെയ്യങ്ങളുടെ പുറപ്പാടും നടക്കും വൈകുന്നേരം 4 മണിക്ക് വാരിക്കാട്ടപ്പൻ മഹിഷ മർദ്ദിനി ക്ഷേത്രം, നായക്കര വളപ്പ് മല്ലികാർജ്ജുന ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള വിഷ്ണുമൂർത്തി തെയ്യത്തിൻ്റെ എഴുന്നള്ളത്തും തുടർന്ന് തേങ്ങയേറും നടക്കും. വിഷ്ണു മൂര്‍ത്തി തിരുമുടിയഴിക്കുന്നതോടുകൂടി ഉത്സവത്തിന് പരിസമാപനമാവും. ഉത്സവ ദിവസങ്ങളിൽ ഉച്ചയ്ക്ക് അന്നദാനവും നടക്കും.വാർത്ത സമ്മേളനത്തിൽ ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് ജനാർദ്ദനൻ കുന്നരുവത്ത്, സെക്രട്ടറി ദിനേശൻ താനത്തിങ്കാൽ, ഖജാൻജി രാജേഷ് മീത്തൽ, ആഘോഷ കമ്മിറ്റി പ്രസിഡണ്ട് ദാമോദരൻ മീത്തൽ, സെക്രട്ടറി രമേശൻ മടിയൻ, ഭരണസമിതി മെമ്പർ ടി.വി. ശ്രീധരൻ, ആഘോഷ കമ്മിറ്റി മെമ്പർമാരായ വി. വി. നിഷാന്ത്, ടി. കെ. വിനോദ് എന്നിവർ സംബന്ധിച്ചു.
Sorry, there was a YouTube error.