Categories
Gulf local news

കാസർകോട് സി.എച്ച് സെന്ററിന് മുസ്‌ലിം ലീഗ് സമാഹരിച്ച 18,30,039 രൂപ കൈമാറി

കാസർകോട്: മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം മഞ്ചേശ്വരം, കാസർകോട്, ഉദുമ നിയോജക മണ്ഡലം കമ്മിറ്റികൾ വിവിധ പഞ്ചായത്ത്‌ – മുനിസിപ്പൽ മുസ്‌ലിം ലീഗ് വാർഡ് കമ്മിറ്റികൾ മുഖേന കാസർകോട് സി.എച്ച് സെന്ററിന് 18,30,039 രൂപ സ്വരൂപിച്ച് നൽകി. തുക ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി, ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്‌മാൻ എന്നിവർ ചേർന്ന് കാസർകോട് സി.എച്ച് സെന്റർ ചെയർമാൻ അബ്ദുൽ ലത്തീഫ് ഉപ്പള ഗേറ്റിന് കൈമാറി. സഹകരിച്ച നേതാക്കൾക്കും മുഴുവൻ പാർട്ടി ഘടകങ്ങൾക്കും പ്രവർത്തകർക്കും മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി നന്ദി അറിയിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി അഹമ്മദലി, ജില്ലാ ട്രഷറർ പി.എം മുനീർ ഹാജി, സി.എച്ച് സെന്റർ വർക്കിംഗ് ചെയർമാൻ അബ്ദുൾ കരീം കോളിയാട്, ജനറൽ കൺവീനർ മാഹിൻ കേളോട്ട്, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഖാദർ ചെങ്കള, അൻവർ ചേരങ്കൈ, അഷ്റഫ് എടനീർ സംബന്ധിച്ചു. സ്വരൂപിച്ച തുകയുടെ കണക്ക് മുസ്ലിം ലീഗ് പുറത്ത് വിട്ടു.

മഞ്ചേശ്വരം നിയോജക മണ്ഡലം:
മംഗൽപ്പാടി – 1,17,910
കുമ്പള – 82,830
മഞ്ചേശ്വരം – 59,015
പുത്തിഗെ – 52,880
പൈവളിഗെ – 55,560
എൻമകജെ – 20,550
മീഞ്ച – 18,300
വൊർക്കാടി – 11,590
ആകെ – 4,18,635

കാസർകോട് നിയോജക മണ്ഡലം:
കാസർകോട് മുനിസിപ്പാലിറ്റി – 2,38,730
ചെങ്കള – 3,03,906
മൊഗ്രാൽ പുത്തൂർ – 1,03,913
മധൂർ – 1,00,110
ബദിയഡുക്ക – 1,35,000
കുംബഡാജെ – 34,850
കാറഡുക്ക – 28,895
ബെള്ളൂർ – 12,650
ആകെ – 9,58,054

ഉദുമ നിയോജക മണ്ഡലം:
ചെമ്മനാട് – 1,67,360
മുളിയാർ – 98,194
ഉദുമ – 96,230
ദേലമ്പാടി – 55,756
പുല്ലൂർ പെരിയ – 26,000
ബേഡഡുക്ക – 5000
കുറ്റിക്കോൽ – 4810
ആകെ – 4,53,350

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest