Categories
കേന്ദ്ര സർവ്വകലാശാല; ആരോഗ്യ വകുപ്പ് പരിശോധന നടത്തി
Trending News
ഭരണസമിതിക്കെതിരെ ഗുരുതര ആരോപണം; കാസർകോട് ജില്ലാ പഞ്ചായത്തിലെ അഴിമതിയും വിവേചനവും അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ്
ഓട്ടോ ഡ്രൈവർ സത്താറിൻ്റെ കുടുംബത്തെ പി.വി അൻവർ സന്ദർശിച്ചു; പ്രതികരണ ശേഷിയില്ലാത്ത കാസർകോട്ടുകാർക്ക് മന്തി തിന്നാനെ നേരമുള്ളൂ എന്ന വിമർശനം; എം.എൽ.എയെ സ്വീകരിക്കാൻ നിരവധിപേർ
മാധ്യമങ്ങൾ പ്രതിപക്ഷത്തിൻ്റെ ധർമ്മം ചെയ്യണം; കാസർഗോഡ് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് സാനു എസ്.പണിക്കർ
പെരിയ : കേന്ദ്രസർവ്വകലാശാല ഹോസ്റ്റലിലെ ഭക്ഷണത്തെക്കുറിച്ചുള്ള പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി. പെരിയ സാമൂഹികാരോഗ്യ കേന്ദം മെഡിക്കൽ ഓഫീസർ ഡോ ഡി.ജി രമേഷ്, ജില്ലാ മെഡിക്കൽ ഓഫീസിലെ ടെക്നിക്കൽ അസിസ്റ്റൻ്റ് ഇൻ ചാർജ്ജ് എം.ചന്ദ്രൻ, ഹെൽത്ത് ഇൻസ്പെക്ടർ എം.വി അശോകൻ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. വൈസ് ചാൻസലർ ഇൻ ചാജ്ജ് പ്രൊഫ: വിൻസെൻ്റ് മാത്യുവുമായി വിദ്യാർത്ഥികളുടെ പരാതിയെക്കുറിച്ച് ചർച്ച ചെയ്തു. വിശദ മായ പരിശോധനകൾക്ക് ശേഷം ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. പബ്ലിക് ഹെൽത്ത് നഴ്സ് സൂപ്പർവൈസർ ഇൻചാർജ്ജ് ഒ.ടി. സൽമത്ത്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എം.പി ശ്രീനിവാസൻ, സുരജിത്ത് രഘു, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഐഷ ഉസ്റ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
Sorry, there was a YouTube error.