Categories
news

ഓക്സിജന്‍ ക്ഷാമം; രാജ്യത്ത് വ്യാവസായിക ആവശ്യത്തിനുള്ള ഓക്‌സിജന്‍ വിതരണത്തിന് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

സര്‍ക്കാര്‍ ഇളവ് അനുവദിച്ച വ്യവസായത്തിന് മാത്രമേ അനുമതിയുണ്ടാകൂ. ചികിത്സാ ആവശ്യത്തിനുള്ള ഓക്‌സിജന്‍റെ സുഗമമായ നീക്കത്തിന് സൗകര്യം ഒരുക്കണം.

ഇന്ത്യയില്‍ വ്യാവസായിക ആവശ്യത്തിനുള്ള ഓക്‌സിജന്‍ വിതരണത്തിന് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സര്‍ക്കാര്‍ ഇളവ് അനുവദിച്ച വ്യവസായത്തിന് മാത്രമേ അനുമതിയുണ്ടാകൂ. ചികിത്സാ ആവശ്യത്തിനുള്ള ഓക്‌സിജന്‍റെ സുഗമമായ നീക്കത്തിന് സൗകര്യം ഒരുക്കണം.

ഇങ്ങനെയുള്ള ഓക്‌സിജന്‍ വിതരണ വാഹനങ്ങള്‍ക്ക് ഏതു സമയത്തും പ്രവേശനം അനുവദിക്കും. ഒരു നിയന്ത്രണവും ബാധകമാകില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറഞ്ഞു. ഇന്ന് രാവിലെ പുറത്തുവന്ന കണക്കനുസരിച്ച് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 3.15 ലക്ഷത്തിലേക്ക് കടന്നു.

ലോകത്തെ ഏറ്റവും വലിയ പ്രതിദിന വര്‍ദ്ധനയാണിത്. ഒരു ദിവസം മൂന്ന് ലക്ഷത്തിലധികമായി രോഗബാധിതരുടെ എണ്ണം കൂടുമ്പോള്‍ അമേരിക്കയെയും പിന്നിട്ട് ഇന്ത്യ കൊവിഡ് വ്യാപനത്തില്‍ മുന്നോട്ട് കുതിക്കുന്നത് കടുത്ത ആശങ്കയാണുണ്ടാക്കുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *