Categories
കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു സി.ടി അഹമ്മദലി; ഭരണഘടന സംരക്ഷിക്കു; പ്രതിജ്ഞയെടുത്ത് യു.ഡി.എഫ് സായാഹ്ന സദസ്സ്
Trending News
കാഞ്ഞങ്ങാട് റിയൽ ഹൈപ്പർ മാർക്കറ്റിൽ വനിതാ കൗൺസിലർമാർക്കുള്ള സ്വീകരണവും ക്രിസ്തുമസ് ന്യൂ ഇയർ സമ്മാന വിതരണവും നടന്നു
റാഷിദിൻ്റെ ദുരൂഹ മരണം; കുടുംബത്തിൻ്റെയും ജനങ്ങളുടെയും സംശയം ദൂരീകരിക്കണം; ഉന്നതസംഘം അന്വേഷിക്കണമെന്നും ആവശ്യം; ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പും മറ്റു വകുപ്പുകളും ചേർന്ന് തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിൽ സംരംഭക സഭ സംഘടിപ്പിച്ചു
കാസർകോട്: ഇന്ത്യൻ ഭരണ ഘടന രൂപീകൃത ദിനമായ നവംബർ 26ന് യു.ഡി.എഫ് സംസ്ഥാന വ്യാപകമായി ഭരണഘടന സംരക്ഷണ ദിനമായി ആചരിച്ചതിൻ്റെ ഭാഗമായി യു.ഡി.എഫ് ജില്ലാ കമ്മിറ്റി കാസർകോട് പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് ഭരണഘടന സംരക്ഷണ സായാഹ്ന സദസ്സ് നടത്തി. ഭരണകൂടത്തിൽ നിന്നും ഇപ്പോൾ നേരിടുന്ന വെല്ലു വിളികളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാനുള്ള പ്രചാരണമായി സദസ്സ് മാറി. ഭരണഘടന സംരക്ഷണ പ്രതിജ്ഞ എടുത്താണ് സായാഹ്ന സദസ് ആരംഭിച്ചത്. മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ട്രഷററുമായ സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ‘ ഭരണഘടനയുടെ അന്തസത്ത ഇല്ലാതാക്കാനും ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കാനും ബോധപൂർവ്വമായ ചില ശ്രമങ്ങൾ നടന്നുവരികയാണെന്നും അതിനെ ചെറുത്തു തോൽപ്പിക്കണമെന്നും സിടി അഹമ്മദലി പറഞ്ഞു.
Also Read
രാജ്യം ഭരിക്കുന്ന ഗവൺമെൻ്റും സംസ്ഥാനം ഭരിക്കുന്ന ഗവൺമെൻ്റും ജനങ്ങളുടെ സ്വാതന്ത്യവും അവകാശങ്ങളും കവർന്നെടുത്ത് രാജ്യത്തെ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന അവസ്ഥയാണ് കാണാൻ കഴിയുന്നത്. ഇക്കാര്യത്തിൽ ചെറിയൊരു ആശ്വാസം നൽകുന്നത് നമ്മുടെ നീതിപീഠങ്ങൾ സത്യവും നീതിയും നടപ്പിലാക്കുന്ന കാര്യത്തിൽ ഒരു പരിധിവരെയെങ്കിലും ശ്രമിക്കുന്നു എന്നതാണ്. ജാതിയോ മതമോ ഭാഷയോ വർഗമോ വ്യത്യാസമില്ലാതെ എല്ലാവരും ഒരമ്മ പെറ്റ മക്കളെ പോലെ രാജ്യത്ത് ജീവിക്കണം.
രാജ്യത്തിൻ്റെ നിലനിൽപ്പിന് വേണ്ടിയുള്ള ഭരണഘടനഘടനക്ക് രൂപം നൽകാൻ ഏറ്റവും മുന്നിൽ നിന്ന ഡോ.ബി ആർ അംബേദ്കർ അടക്കം നിരവധി സ്വാതന്ത്ര്യ സമര സേനാനികൾ, പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു, മഹാത്മാഗാന്ധി എന്നിവരെ നാം എന്നും ഓർത്തു കൊണ്ടിരിക്കണം. സിടി അഹമ്മദലി പറഞ്ഞു. യു.ഡി.എഫ് ജില്ലാ ചെയർമാൻ കല്ലട്ര മാഹിൻ ഹാജി അദ്ധ്യക്ഷത വഹിച്ചു.
ജനറൽ കൺവീ നർ എ.ഗോവിന്ദൻ നായർ സ്വാഗതം പറഞ്ഞു. അഡ്വ.ടി.കെ സുധാകരൻ
മുഖ്യ പ്രഭാഷണം നടത്തി. യു.ഡിഎഫ് ജില്ലാ സെക്രട്ടറി അഡ്വ.ഗോവിന്ദൻ നായർ ഭരണഘട നയുടെ ആമുഖം വായിക്കുകയും ഭരണഘടന സംര ക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.
മുസ് ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുൽ റഹ്മാൻ, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, എ.കെ.എം അഷ്റഫ് എം.എൽഎ, ഹക്കീം കുന്നിൽ, ജെറ്റോ ജോസഫ്, കെ.കമ്മാരൻ, വി.കെ.പി ഹമീദലി, എ.എം. കടവത്ത്, പി.എ അഷറഫ് അലി, അബ്ദുൽ റഹ്മാൻ വൺഫോർ, അഡ്വ.കെ.കെ രാജേന്ദ്രൻ,
എ.ജി.സി ബഷീർ, കൂക്കൾ ബാലകൃഷ്ണൻ, കെ.ശ്രീധരൻ, കെ ഉമേശൻ, നാഷണൽ അബ്ദുള്ള,
എബി ശാഫി, അബ്ദുല്ല കുഞ്ഞി ചെർക്കള, ഹാരിസ് ചൂരി, അസീസ് മരിക്കെ, പിപി ദാമോദരൻ, കല്ലട്ര അബ്ദുൽ ഖാദർ, പ്രിൻസ് ജോസഫ്, ബഷീർ വെള്ളിക്കോത്ത്, അബ്ബാസ് ബീഗം, സി വി ഭാവനൻ, പി. കുഞ്ഞിക്കണ്ണൻ, എ.കെ. ആരിഫ്, കെ. ഖാലിദ്, രാജീവൻ നമ്പ്യാർ, ഹമീദ് മാങ്ങാട് തുടങ്ങിയവർ പ്രസംഗിച്ചു.
Sorry, there was a YouTube error.