Trending News


ദില്ലി: രാജ്യം ഇന്ന് കരസേനാ ദിനം ആചരിക്കുന്നു. പുണെയിലാണ് ആഘോഷം ഒരുക്കിയിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് ദില്ലിക്ക് പുറത്ത് പരിപാടി സംഘടിപ്പിക്കുന്നത്. കരസേനയുടെ ആറു വിഭാഗങ്ങള്‍ ആഘോഷത്തിന്‍റെ ഭാഗമായി ഇന്ന് പരേഡില്‍ അണിനിരക്കും. കരസേനയുടെ ശക്തി വിളിച്ചോതുന്ന വിവിധ റെജിമെൻ്റുകളുടെ അഭ്യാസ പ്രകടനവും ആഘോഷത്തിന് മാറ്റ് കൂട്ടും. നേപ്പാൾ സൈന്യത്തിൻ്റെ ബാൻഡും ചടങ്ങില്‍ പങ്കെടുക്കും എന്നാണ് വിവരം. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങാണ് പരിപാടിയിലെ മുഖ്യാതിഥി.
Also Read

Sorry, there was a YouTube error.