Categories
news trending

ഒറ്റ രാത്രി, ആ ഭീതിപ്പെടുത്തുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നു; നിമിഷനേരം കൊണ്ടാണ് എല്ലാം തുടച്ചുനീക്കിയത്

വയനാട്: ഒറ്റ രാത്രി 3 നാടിനെ തന്നെ ഇല്ലാതാക്കിയ ഉരുൾപൊട്ടൽ, ദുരന്തത്തിൻ്റെ നടുക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നു. ചൂരൽമലയിലെ കടകളിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളിലാണ് ഹാർഡ് ഡിസ്‌കിൽ നിന്നും പുറത്തെടുത്തിരിക്കുന്നത്. നിരവധി കടകളിലും വീടുകളിലും സി.സി.ടി.വി ഉണ്ടായിരുന്നെങ്കിലും ദുരന്തത്തിൻ്റെ വ്യാപ്തി കാരണം അവയെല്ലാം നഷ്ടമായിരുന്നു. സകലതും നാശമായ ഇടങ്ങളാണ് കൂടുതലും. എന്നാൽ ഒറ്റപ്പെട്ട ഇടങ്ങളിൽ സി.സി.ടി.വി അവശേഷിക്കുന്നവയിൽ നിന്നും ലഭിച്ചതാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ദൃശ്യങ്ങൾ. ഉരുള്‍പൊട്ടലുണ്ടായ സമയത്ത് ചൂരല്‍ മലയില്‍ അതിശക്തമായ മഴ പെയ്തിരുന്നു. ദൃശ്യങ്ങളിൽ മഴവെള്ളവും ഉരുൾപൊട്ടലിലെ മലവെള്ള പച്ചലുമെല്ലാം എത്രത്തോളം ഭയാനകമായിരുന്നു എന്ന് മനസ്സിലാക്കാനാകും. ചാനലുകൾ പുറത്തു വിട്ട ഈ ദൃശ്യങ്ങളിൽ നിന്നും എല്ലാം വ്യക്തമാണ്. ഇരച്ചെത്തുന്ന മലവെള്ളം കടകളിലെ സാധനസാമ​ഗ്രികൾ തുടച്ച് നീക്കി ഒഴുകുന്നത് കാണാം. കടയിലുണ്ടായിരുന്ന ഒരു തൊഴിലാളി അദ്‌ഭുതകരമായാണ്‌ അവിടെനിന്നും രക്ഷപെട്ടത്. അർദ്ധരാത്രി മുതൽ പുലർച്ചെ വരെയുള്ള ഉള്ളുലയ്ക്കുന്ന കാഴ്ചകൾ കാഴ്ചക്കാരിൽ ഭയവും വേദനയും നിറക്കുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest