Categories
education news

സി.ബി.എസ്.ഇയുടെ സിലബസ് 30 ശതമാനം വെട്ടിക്കുറച്ചപ്പോള്‍ പുറത്തായത് മതേതരത്വവും പൗരത്വവും; തീരുമാനം മാനവശേഷി വിഭവവകുപ്പിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്

കൂടാതെ ക്ലാസ് 11 ലെ പൊളിറ്റിക്കല്‍ സയന്‍സിലുള്ള ഫെഡറലിസം, പൗരത്വം, ദേശീയത, മതേതരത്വം എന്നിവയെക്കുറിച്ചുള്ള ഭാഗങ്ങളാണ് ഒഴിവാക്കിയത്.

കൊവിഡ് പ്രതിസന്ധി മൂലം സി.ബി.എസ്.ഇ സിലബസ് 30 ശതമാനം വെട്ടിക്കുറച്ചിരിക്കുന്നു. ഒമ്പത് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ സിലബസുകളിലാണ് കുറവ് വരുത്തിയത്. സിലബസ് വെട്ടിക്കുറച്ചപ്പോള്‍ എന്താണ് സംഭവിച്ചത്? മതേതരത്വവും പൗരത്വവും പാഠ്യ ഭാഗത്തുനിന്നു തന്നെ തുടച്ചു മാറ്റപ്പെട്ടുവെന്നുള്ളതാണ്.
ഒന്‍പതാം ക്ലാസിലെ സോഷ്യല്‍ സയന്‍സിലെ ജനാധിപത്യ അവകാശങ്ങള്‍ സംബന്ധിച്ച അഞ്ച് അധ്യായങ്ങളാണ് ഡിലീറ്റ് ചെയ്യുന്നത്.

കൂടാതെ ക്ലാസ് 11 ലെ പൊളിറ്റിക്കല്‍ സയന്‍സിലുള്ള ഫെഡറലിസം, പൗരത്വം, ദേശീയത, മതേതരത്വം എന്നിവയെക്കുറിച്ചുള്ള ഭാഗങ്ങളാണ് ഒഴിവാക്കിയത്. ഇതിനുപുറമെ പ്രാദേശിക സര്‍ക്കാരുകളുമായി ബന്ധപ്പെട്ട പാഠ്യഭാഗങ്ങളും സിലബസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മാനവശേഷി വിഭവവകുപ്പിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സി.ബി.എസ്.ഇ പാഠഭാഗങ്ങളില്‍ കുറവു വരുത്തിയത്.

രാജ്യത്ത് നിലനില്‍ക്കുന്ന സവിശേഷ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളുടെ പഠനഭാരം കുറയ്ക്കാനുള്ള നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ മുന്നോട്ട് വെച്ചതെന്ന് മാനവവിഭവ ശേഷി മന്ത്രി രമേഷ് പൊഖ്‌റിയാല്‍ പറഞ്ഞു. എന്നാല്‍, പാഠ ഭാഗങ്ങള്‍ ഒഴിവാക്കിയെങ്കിലും അവയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട കാര്യങ്ങള്‍ പറഞ്ഞുകൊടുക്കണമെന്ന് സി.ബി.എസ്.ഇ നിര്‍ദ്ദേശിച്ചു. എന്നാല്‍, ഈ പാഠ ഭാഗങ്ങള്‍ ഇന്റേണല്‍ അസെസ്സ്‌മെന്റിന്‍റെയോ ബോര്‍ഡ് പരിക്ഷയുടെയോ ഭാഗമായിരിക്കില്ലെന്നു മാത്രം.

0Shares

Leave a Reply

Your email address will not be published. Required fields are marked *