Categories
അച്ഛനോടുള്ള വാശി കാരണമായി; പണ്ടുമുതലേ എന്തെങ്കിലും ഒരു കാര്യം മനസില്‍ വിചാരിച്ചാല്‍ അത് നടത്തിയെടുക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്; കീര്‍ത്തി സുരേഷ് പറയുന്നു
വാശിയില്‍ നേരത്തെ മുതലേ ഉണ്ടായിരുന്നു. ഒന്നര വര്‍ഷത്തിന് മുമ്പാണ് കഥ കേള്‍ക്കുന്നത്. അപ്പോള്‍ തന്നെ കഥ ഇഷ്ടമായി. പക്ഷെ ഉടനെ സിനിമ ചെയ്യണമെന്ന് പറയരുതെന്ന് സംവിധായകന് പറഞ്ഞു
Trending News
സംസ്ഥാന വഖഫ് ബോർഡ് പിരിച്ചു വിട്ട് സർക്കാർ ഉത്തരവ്; ബി.ജെ.പി പിന്തുണയോടെ അധികാരം പിടിച്ച ആന്ധ്രയിൽ സംഭവിക്കുന്നത്..
മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിൻ; കാസറഗോഡ് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ മെഗാ ശുചീകരണം
ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴക്കെടുതി; 9 മരണം റിപ്പോർട്ട് ചെയ്തു; രക്ഷാപ്രവർത്തനം തുടരുന്നു; ജാഗ്രതയിൽ കേരളവും
ദേശീയ പുരസ്കാരം നേടിയ മലയാളിയായ തെന്നിന്ത്യന്‍ താരമാണ് കീര്‍ത്തി സുരേഷ്. വാശിയാണ് കീര്‍ത്തിയുടെ ഏറ്റവും പുതിയ മലയാള ചിത്രം. രേവതി കലാമന്ദിറിന്റെ ബാനറില്‍ പിതാവ് സുരേഷ് കുമാറാണ് ചിത്രം നിര്‍മ്മിച്ചത്. ടൊവിനോ തോമസാണ് ചിത്രത്തിലെ നായകന്. ഇപ്പോഴിതാ ഒരു വാശിയിലൂടെ സിനിമ താരമായ കഥ പങ്കുവെയ്ക്കുകയാണ് കീര്‍ത്തി സുരേഷ്.
Also Read
ഒരഭിമുഖത്തിലാണ് അമ്മയെയും അച്ഛനെയും എതിര്‍ത്ത് സിനിമയില്‍ എത്തിയതിനെക്കുറിച്ച് കീർത്തി പങ്കുവെച്ചത്. ചെറുപ്പം മുതലെ സിനിമയില്‍ അഭിനയിക്കണമെന്നായിരുന്നു ആഗ്രഹവും സ്വപ്നവും. പക്ഷെ അച്ഛനും അമ്മയും എതിര്‍ത്തു. പ്രത്യേകിച്ച് അച്ഛന്. പിന്നീട് അത് നടത്തിക്കാണിക്കാനുള്ള വാശിയായിരുന്നു. അങ്ങനെ സിനിമയില്‍ എത്തി. പണ്ടുമുതലേ എന്തെങ്കിലും ഒരു കാര്യം മനസില്‍ വിചാരിച്ചാല്‍ അത് നടത്തിയെടുക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. അന്ന് അച്ഛനോടുളള വാശിയാണ് ഇന്ന് സിനിമയില്‍ എത്താൻ കാരണം.
ഗീതാഞ്ജലിക്കും റിംഗ്മാസ്റ്ററിനും ശേഷം തെലുങ്കില്‍നിന്നും തമിഴിൽ നിന്നും രണ്ടുമൂന്ന് ഓഫറുകള്‍ വന്നിരുന്നു. അപ്പോള്‍ അതിൽ ശ്രദ്ധിച്ചു. കുറച്ചു കഴിഞ്ഞപ്പോഴാണ് മലയാള സിനിമകളില്‍നിന്ന് ഓഫറുകള്‍ വന്നത്. അപ്പോഴേക്കും ഞാന്‍ തമിഴിലും തെലുങ്കിലും തിരക്കിലായി. പിന്നെ രണ്ടിടത്തെയും വര്‍ക്കിംഗ് സ്റ്റൈലില്‍ വ്യത്യാസമുണ്ടല്ലോ.അന്യഭാഷകളില്‍ ഷെഡ്യൂള്‍ ബ്രേക്ക് ചെയ്താണ് ഷൂട്ടിംഗ് നടക്കുക.
മലയാളത്തില്‍ ചിലപ്പോഴൊക്കെ ഒറ്റയടിക്കാവും സിനിമ തീര്‍ക്കുന്നത്. അപ്പോള്‍ ഡേറ്റ് ഉണ്ടാവില്ല. അങ്ങനെയുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ കാരണമാണ് മലയാളത്തില്‍ സിനിമകള്‍ ചെയ്യാന്‍ പറ്റാതെപോയത്.
എന്നാല്‍ വാശിയില്‍ നേരത്തെ മുതലേ ഉണ്ടായിരുന്നു. ഒന്നര വര്‍ഷത്തിന് മുമ്പാണ് കഥ കേള്‍ക്കുന്നത്. അപ്പോള്‍ തന്നെ കഥ ഇഷ്ടമായി. പക്ഷെ ഉടനെ സിനിമ ചെയ്യണമെന്ന് പറയരുതെന്ന് സംവിധായകന് പറഞ്ഞു.
അവരെനിക്ക് സമയം നല്കി. പ്ലാനിംഗ്സ്റ്റേജ് തൊട്ടെ വാശിയുടെ ഭാഗമാകാന്‍ കഴിഞ്ഞു. ഞാന്‍ വന്നതിനുശേഷമാണ് അച്ഛന് ഈ സിനിമയുടെ ഭാഗമാകുന്നത്.
ഞാനും ടൊവിനോയും വക്കീലന്മാരായാണ് അഭിനയിക്കുന്നത്. ഞാന്‍ കഥ കേള്‍ക്കുന്നതിനുമുമ്പുതന്നെ ടൊവിനോ കഥ കേട്ടിരുന്നു. അതിനുശേഷം ആ കഥ പത്തുപതിനഞ്ച് പ്രാവശ്യം വിഷ്ണുച്ചേട്ടന് തിരുത്തിയെഴുതി.
പുതിയ കഥ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഒത്തിരി ഇഷ്ടമായി. പല ചര്‍ച്ചകള്‍ക്കു ശേഷമാണ് പ്രോജക്ടിനൊപ്പം അച്ഛന് ചേരുന്നത്- കീർത്തി സുരേഷ് പറഞ്ഞു.
Sorry, there was a YouTube error.