Categories
മിസ് കേരളയടക്കം മൂന്ന്‌പേർ കൊല്ലപ്പെട്ട കേസ്; ഹാർഡ് ഡിസ്‌ക് ഹോട്ടൽ അധികൃതർ ഒളിപ്പിച്ചതായി സംശയം; ഹോട്ടലിൽ വീണ്ടും പരിശോധന
പൊലീസിന് കൈമാറിയ ഡി.വി.ആറിൽ പാർട്ടി ഹാളിലെ ദൃശ്യങ്ങളില്ല. ഇതോടെയാണ് ഹാർഡ് ഡിസ്‌ക്കിനായി വീണ്ടും പരിശോധന നടത്തിയത്.
Trending News
മിസ് കേരള ഉൾപ്പെടെ മൂന്ന് പേർ കാറപകടത്തിൽ മരിച്ച കേസിൽ ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ വീണ്ടും പൊലീസ് പരിശോധന. അൻസി കബീറും സൃഹൃത്തുക്കളും പങ്കെടുത്ത ഫോർട്ടുകൊച്ചിയിലെ 18 ഹോട്ടലിലെ ഡി.ജെ പാർട്ടിയുടെ ദൃശ്യങ്ങൾ പൊലീസ് പരിശോധനയിൽ ലഭ്യമായില്ല.
Also Read
ഹാർഡ് ഡിസ്‌ക് പൊലീസിന് കിട്ടിയില്ല. മുൻപ് പൊലീസിന് കൈമാറിയ ഹാർഡ് ഡിസ്‌കിൽ പാർട്ടി ഹാളിലെ ദൃശ്യങ്ങളല്ല. പാർട്ടിയുടെ ദൃശ്യങ്ങളുള്ള ഹാർഡ് ഡിസ്‌ക് ഹോട്ടൽ അധികൃതർ ഒളിപ്പിച്ചെന്ന് പൊലീസിന് സംശയമുണ്ട്. പൊലീസിന് കൈമാറിയ ഡി.വി.ആറിൽ പാർട്ടി ഹാളിലെ ദൃശ്യങ്ങളില്ല. ഇതോടെയാണ് ഹാർഡ് ഡിസ്‌ക്കിനായി വീണ്ടും പരിശോധന നടത്തിയത്.
ഇന്നലെ ഹാർഡ് ഡിസ്‌ക്കിൻ്റെ പാസ് വേർഡ് അറിയില്ലെന്നായിരുന്നു ജീവനക്കാർ പറഞ്ഞത്.കേസിൽ പിടിയിലായ ഡ്രൈവർ അപകട സമയത്ത് മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. ഇയാൾ മദ്യം ഉപയോഗിച്ചതിന് തെളിവു ശേഖരിക്കും. കൂടാതെ മറ്റെന്തെങ്കിലും ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.
Sorry, there was a YouTube error.