Categories
local news news

യു.ഡി.എഫ് -ബി.ജെ.പി പ്രവർത്തകരുടെ സംഘർഷത്തിൽ 25 പേർക്കെതിരെ കേസ്; കൂവി വിളിച്ചതാണ് സംഘർഷത്തിന് കാരണമെന്ന് കോൺഗ്രസ്

ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും സംഘർഷമുണ്ടാക്കിയതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനുമാണ് കേസ്

മാവുങ്കാൽ / കാസർകോട്: തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി വിജയിച്ചതിനെ തുടർന്ന് മാവുങ്കാലിൽ യു.ഡി.എഫ് പ്രവർത്തകർ നടത്തിയ ആഹ്ളാദ പ്രകടനത്തിനിടെ സംഘർഷത്തിൽ പൊലീസ് ലാത്തി വീശി. ചൊവാഴ്‌ച വൈകിട്ട് 6.30 മണിക്കാണ് സംഭവം. ടൗണിൽ യു.ഡി.എഫ് പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തവേ ഒരു സംഘം ബി.ജെ.പി പ്രവർത്തകർ കൂവി വിളിച്ചതാണ് സംഘർഷത്തിന് കാരണം.

ഇതേതുടർന്ന്, പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയതോടെ പൊലീസ് സ്ഥലത്തെത്തി. രംഗം ശാന്തമാക്കാൻ പൊലീസ് ലാത്തി പ്രയോഗം നടത്തിയതോടെ ബി.ജെ.പി പ്രവർത്തകർ ചിതറിയോടി.

സംഭവത്തിൽ ഹോസ്ദുർഗ്ഗ് എസ്.ഐ. വി.പി അഖിലിൻ്റെ പരാതിയിൽ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും സംഘർഷമുണ്ടാക്കിയതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനുമാണ് കേസ്.

ബി.ജെ.പി പ്രവർത്തകരായ മനുരാജ്, ചുരുള അജിത്ത്, ശ്യാം മൂന്നാംമൈൽ, ശ്യാം, അഭിലാഷ്, അനുരാജ്, നിഖിൽ, വിനീത്, രതീഷ്, തുടങ്ങി കണ്ടാലറിയാവുന്ന 16 അടക്കം 25 പേർക്കെതിരെ രോസ്ദുർഗ്ഗ് പോലീസ് കേസ്സെടുത്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest