Categories
channelrb special Kerala news

വാഹനാപകട- ആരോഗ്യ ഇന്‍ഷുറന്‍സ് നിരസിക്കല്‍ വ്യാപകം; ഓംബുഡ്‌സ്‌മാന്‍ ഓഫീസില്‍ പരാതികള്‍ കുന്നുകൂടുന്നു, ഇരകൾക്കെതിരെ സർക്കാർ സേവനത്തിൽ നിന്നും വിരമിച്ച വക്കീലർമാർ, പോളിസി ഉടമകള്‍ക്ക് തിരിച്ചടി

സർക്കാർ സർവീസിൽ നിന്നും വിരമിച്ച വക്കീലർമാർവരെ കമ്പനി വക്കാലത്തുമായി കോടതികളിൽ ഇരകൾക്ക് എതിരെ

വാർത്തകൾക്ക്: https://chat.whatsapp.com/G0DqczUisfs4oeFdWdiLSX

Peethambaran Kuttikol

കൊച്ചി: ആരോഗ്യ ഇന്‍ഷുറന്‍സ് അടക്കമുള്ള വിവിധ ഇന്‍ഷുറന്‍സ് തുക നിരസിക്കുന്നത് ഇന്‍ഷുറന്‍സ് മേഖലയില്‍ വ്യാപകമാകുന്നു. പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമുള്ള ഇന്‍ഷുറന്‍സ് കമ്പനികള്‍ നഷ്ടത്തിലായതാണ് പോളിസി ഉടമകള്‍ക്ക് തിരിച്ചടിയായത്. ഇതുമൂലമുള്ള പരാതികള്‍ ഇന്‍ഷുറന്‍സ് ഓംബുഡ്‌സ്‌മാന്‍ ഓഫീസില്‍ കുന്നുകൂടുകയാണ്. ക്‌ളെയിമുകള്‍ നിരസിക്കുന്നതിൻ്റെ സമ്മര്‍ദം ഏജണ്ടുമാരിലേക്കും കമ്പനികള്‍ എത്തിക്കുന്നുണ്ട്.

വാഹനാപകടങ്ങളിൽ ജീവൻ നഷ്ടമായവർക്കും ജീവിതത്തിലേക്ക് തിരിച്ചു വരുന്നവർക്കും അർഹിക്കുന്ന ഇൻഷൂർ സാമ്പത്തിക ആനുകൂല്യം നൽകാതിരിക്കാൻ കമ്പനി വക്കീലന്മാർ കിണഞ്ഞു പരിശ്രമിക്കുകയാണ്. വാഹനങ്ങൾക്ക് ഇൻഷൂർ പുതുക്കിയില്ലെങ്കിൽ റോഡിൽ ഓടാൻ അനുമതിയിയില്ല. കൃത്യമായി വാഹന ഇൻഷൂർ പുതുക്കിയാലും അപകടത്തിൽ ആയാൽ നൽകേണ്ട തുക നൽകാതിരുന്നതിന് സർക്കാർ സേവനത്തിൽ നിന്നും വിരമിച്ച വക്കീലർമാർവരെ കമ്പനി വക്കാലത്തുമായി കോടതികളിൽ ഇരകൾക്ക് എതിരായി വാദിക്കുന്നതായും ആക്ഷേപമുണ്ട്.

ഇന്‍ഷുറന്‍സ് കമ്പനികളില്‍ സമ്മര്‍ദം ചെലുത്തി ക്‌ളെയിമുകള്‍ അനുവദിപ്പിക്കാന്‍ ശ്രമിക്കുന്ന ഏജണ്ടുമാര്‍ക്ക് സിറോ കമ്മിഷന്‍ എന്നതാണ് മേഖലയിലെ പുതിയ നയമെന്ന് ഏജണ്ടുമാരുടെ സംഘടന കുറ്റപ്പെടുത്തുന്നു. രണ്ടുമാസമായി സ്വകാര്യ ഇന്‍ഷുറന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏജണ്ടുമാര്‍ക്ക് സിറോ കമ്മിഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സ്വതന്ത്ര സംഘടനയായ ഓള്‍ കേരള പ്രൈവറ്റ് ജനറല്‍ ഇന്‍ഷുറന്‍സ് ഏജന്‍സ് അസോസിയേഷന്‍ വ്യക്തമാക്കുന്നു. ക്‌ളെയിമിൻ്റെ 85 ശതമാനം അനുവദിച്ചാല്‍ തന്നെ ഏജണ്ടിന് കമ്മിഷന്‍ ലഭിക്കുകയില്ല എന്നതാണ് അവസ്ഥ.

കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായി പ്രീമിയം തുകയില്‍ ഇളവുംമറ്റും അനുവദിച്ചു കൊണ്ട് മേഖലയില്‍ കിടമത്സരം വ്യാപകമായതാണ് കമ്പനികള്‍ നഷ്ടത്തിലാകാന്‍ കാരണമായത്. അതേസമയം മുന്‍കാലങ്ങളെ അപേക്ഷിച്ച്‌ ക്‌ളെയിമുകളുടെ എണ്ണപ്പെരുപ്പം മൂലം വന്‍തുക കമ്പനികള്‍ക്ക് നല്‍കേണ്ടിവരുന്നത് കനത്ത സാമ്പത്തിക ബാധ്യത വരുത്തി വച്ചിട്ടുണ്ട്. പൊതുമേഖലയില്‍ മൂന്നും സ്വകാര്യ മേഖലയില്‍ 26 ഉം, സ്വകാര്യ-പൊതുമേഖല സംരംഭത്തില്‍ ഒരു ഇന്‍ഷുറന്‍സ് കമ്പനിയുമാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്.

മെഡിക്കല്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ ക്‌ളെയിമുകള്‍ ഭാഗികമായോ പൂര്‍ണമായോ നിരസിക്കുക, വാഹന ക്‌ളെയിമുകളില്‍ തീര്‍പ്പു വൈകിക്കുക, ഏജണ്ടുമാരുടെ സാമ്പത്തി ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കുക എന്നീ നടപടികളാണ് നഷ്ടം നികത്താന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ പയറ്റുന്നത്. സംസ്ഥാനത്ത് മെഡിക്കല്‍ ഇന്‍ഷുറന്‍സ് ക്‌ളെയിമുകളില്‍ അടുത്ത കാലത്ത് വന്‍ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്.

ഇത് ഇന്‍ഷുറന്‍സ് കമ്പനികളെ വന്‍ സാമ്പത്തിക കെണിയിലേക്ക് തള്ളിവിട്ടതായും സൂചനയുണ്ട്. തലനാരിഴ കീറിയാണ് ക്‌ളെയിമുകള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ പരിശോധിക്കുന്നത്. നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മെഡിക്കല്‍ ക്‌ളെയിമുകള്‍ നിരസിക്കപ്പെടുന്നുണ്ട്. നഷ്ടം നികത്താന്‍ പൊതുമേഖലയിലുള്ള ഇന്‍ഷുറന്‍സ് കമ്പനികളെ സഹായിക്കുകയില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest