Categories
റാണിപുരം സന്ദർശിച്ച് മടങ്ങുകയായിരുന്ന വിദ്യാർത്ഥി സംഘം സഞ്ചരിച്ച കാർ ബൈക്കിൽ ഇടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്
Trending News
മകനെ കൊലപ്പെടുത്താൻ ശ്രമിച്ചശേഷം അച്ഛൻ ജീവനൊടുക്കി
കേരളത്തിൽ ആദ്യമായി നിർമ്മിച്ച ‘മിയാവാക്കി’ വനവൽക്കരണം; 400 വൃക്ഷതൈകളാണ് നട്ടു സംരക്ഷിച്ചുവരുന്നത്; നാലാം വാർഷികാഘോഷം നടന്നു
മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദം; ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടിക്ക് സാധ്യത; ഡിജിപി റിപ്പോർട്ട് കൈമാറി; ഫോൺ ഹാക്ക് ചെയ്തിട്ടില്ലെന്ന് പോലീസ്
റാണിപുരം(കാസർകോട്): റാണിപുരം സന്ദർശിച്ച് മടങ്ങുകയായിരുന്ന വിദ്യാർത്ഥി സംഘം സഞ്ചരിച്ച കാർ ബൈക്കിൽ ഇടിച്ച് അപകടം. KL 60 W 2299 കാറും KL 58 AJ 1435 സ്കൂട്ടിയുമാണ് അപകടത്തിൽപെട്ടത്. സ്കൂട്ടി യാത്രികരായ രണ്ടുപേർക്ക് പരിക്കേറ്റു. കണ്ണൂർ സ്വദേശികളായ രണ്ടുപേരാണ് സ്കൂട്ടിയിൽ യാത്രചെയ്തിരുന്നത്. പരിക്കേറ്റ ഒരാളെ അതുവഴി വന്ന കാറിലും മറ്റൊരാളെ ആംബുലൻസിലുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഇരുവരും കോടതി ജീവനക്കാരെന്നാണ് വിവരം. അവധി ദിനമായതിനാൽ റാണിപുരം കാണാനെത്തിയ പെരിയ സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളാണ് കാറിലുണ്ടായിരുന്നത്. പരിക്കേറ്റവരെ വിദ്യാർത്ഥികൾ തന്നെയാണ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കിയത്.
Sorry, there was a YouTube error.