Categories
local news

വായനാ ദിനത്തിൽ ഓൺലൈൻ മത്സരം സംഘടിപ്പിച്ച് കാൻഫെഡ് സോഷ്യൽ ഫോറം

പ്രമുഖ പത്രപ്രവർത്തകനും മുൻ കേന്ദ്ര മന്ത്രിയുമായ എം.പി വീരേന്ദ്ര കുമാറിനെ കുറിച്ച് വായിച്ച് അനുഭവം പങ്കു വെക്കുകയാണ് കുട്ടികൾ ചെയ്തത്.

ചെർക്കള/ കാസര്‍കോട്: പി.എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19, വായനാ ദിനത്തോടനുബന്ധിച്ച് കാൻഫെഡ് സോഷ്യൽ ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ ‘ വായിക്കാം, അനുഭവം പങ്കുവെക്കാം എന്ന പേരിൽ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് വേണ്ടി ഓൺലൈൻ മത്സരം സംഘടിപ്പിച്ചു. വിവിധ സ്കൂളുകളിൽ നിന്നായി അമ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തു.

പ്രമുഖ പത്രപ്രവർത്തകനും മുൻ കേന്ദ്ര മന്ത്രിയുമായ എം.പി വീരേന്ദ്ര കുമാറിനെ കുറിച്ച് വായിച്ച് അനുഭവം പങ്കു വെക്കുകയാണ് കുട്ടികൾ ചെയ്തത്. അദ്ദേഹത്തിന്‍റെ ജീവിത വീക്ഷണത്തെ കുറിച്ച് വളരെ ആഴത്തിൽ പഠിക്കുകയും അവതരിപ്പിക്കുകയും ചെയ്ത വീഡിയോകൾ ആണ് അയച്ചു തന്നത്.

വിജയികളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് സംഘാടകർ അറിയിച്ചു. കാൻഫെഡ് സോഷ്യൽ ഫോറം
ചെയർമാൻ കൂക്കാനം റഹ്‌മാൻ, ജന.സെക്രട്ടറി ഷാഫി ചൂരിപ്പള്ളം എന്നിവർ നേതൃത്വം നൽകി.

0Shares

Leave a Reply

Your email address will not be published. Required fields are marked *