Categories
സ്ഥാനാര്‍ത്ഥി പട്ടികയിൽ കുഴപ്പങ്ങളില്ല; ജയസാധ്യത നോക്കിയാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്; ലതികാ സുഭാഷിനെ തള്ളി രമ്യാ ഹരിദാസ്
ലതിക സുഭാഷ് പ്രകടിപ്പിച്ചത് സ്വന്തം വികാരമാണെന്നും ലതിക സ്വതന്ത്ര സ്ഥാനാർത്ഥിയാകുമെന്ന് കരുതുന്നില്ലെന്നും രമ്യ ഹരിദാസ് പറഞ്ഞു.
Trending News
കോൺഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിൽ കുഴപ്പങ്ങളില്ലെന്ന് ആലത്തൂര്‍ എം.പി രമ്യ ഹരിദാസ്. സ്ത്രീകൾക്ക് പട്ടികയിൽ പ്രാതിനിധ്യം കിട്ടിയില്ലെന്ന് പറയാൻ കഴിയില്ലെന്നും സ്ഥാനാര്‍ത്ഥി പട്ടികയിൽ സ്ത്രീകളുടെ എണ്ണം കുറവാണെന്ന് അഭിപ്രായം ഇല്ലെന്നും രമ്യ ഹരിദാസ് പറഞ്ഞു.
Also Read
ജയസാധ്യത നോക്കിയാണ് പാർട്ടി സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചതെന്നും രമ്യ ഹരിദാസ് വ്യക്തമാക്കി. സ്ഥാനാര്‍ത്ഥി പട്ടികയിൽ ലതിക സുഭാഷ് പ്രതിഷേധിക്കേണ്ട സാഹചര്യമില്ലെന്നാണ് രമ്യ ഹരിദാസ് പറയുന്നത്. ലതിക സുഭാഷ് പ്രകടിപ്പിച്ചത് സ്വന്തം വികാരമാണെന്നും ലതിക സ്വതന്ത്ര സ്ഥാനാർത്ഥിയാകുമെന്ന് കരുതുന്നില്ലെന്നും രമ്യ ഹരിദാസ് പറഞ്ഞു. ഇക്കാര്യം സംബന്ധിച്ച വാർത്തകളെല്ലാം മാധ്യമ സൃഷ്ടി മാത്രമാണെന്നും രമ്യ ഹരിദാസ് പറഞ്ഞു.
Sorry, there was a YouTube error.