Categories
health news

സ്നേഹസ്പർശം; കാൻസർ രോഗികൾക്ക് ലാഭ രഹിത മെഡിസിൻ, കൗണ്ടർ കാസറഗോഡ് ജനറൽ ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ചു

കാസർകോട്: സ്നേഹസ്പർശം പദ്ധതിയിലുടെ കാൻസർ രോഗികൾക്ക് ലാഭ രഹിത മെഡിസിൻ കൗണ്ടർ കാസറഗോഡ് ജനറൽ ആശുപത്രിയിലും തുറന്നു. കേരളത്തിലെ പതിനാല് ജില്ലകളിലും സ്നേഹസ്പർശം എന്ന പേരിൽ ഓരോ ലാഭ രഹിത കാൻസർ വിതരണ കൗണ്ടർ (zero profit anti cancer medical counter) മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി ഉൽഘാടനം ചെയ്തത്. ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി വീ ണ ജോർജ് അദ്ധ്യക്ഷത വഹിച്ചു. കാൻസർ രോഗികൾക്കുള്ള മരുന്നുകൾ ലാഭവിഹിതമില്ലാതെ കമ്പനി വിലക്ക് തന്നെ വിതരണം ചെയ്യാനാണ് സ്നേഹസ്പർഷം കൗണ്ടറുകൾ ആരംഭിച്ചത്. തുടക്കത്തത്തിൽ 240 ഓളം മരുന്നുകൾ കൗണ്ടറിൽ ലഭ്യമായിരിക്കും. കാൻസർ രോഗികൾക്കുള്ള വിലയേറിയ മരുന്നുകൾ ഇടത്തട്ടുകാരുടെ ചൂഷണം ഒഴിവാക്കി ന്യായമായ വിലക്ക് രോഗികൾക്ക് ലഭ്യമാക്കുകയാണ് ഈ സംരഭത്തിൻ്റെ ഉദ്ദേശം.
കാസറഗോഡ് ജനറൽ ആശുപത്രിയിൽ നടന്ന ഉൽഘാടന പരിപാടിയിൽ കാസറഗോഡ് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഖാലിദ് പച്ചക്കാട്, ആശുപത്രി സൂപ്രണ്ടൻറ് ഡോ.ശ്രീകുമാർ മുകുന്ദൻ, ഡപ്യൂട്ടി സൂപ്രണ്ടൻറ് ഡോ.ജമാൽ അഹ്മദ് എ, സ്റ്റോർ സൂപ്രണ്ടൻ്റ് ശ്രീഹരി നാഥ്, വെയർ ഹൗസ് മാനേജർ അനിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *